Image

ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സുബലക്ഷ്മി ഐശ്വര്യയുടെ സംഗീത കച്ചേരി

ജോര്‍ജ് ജോണ്‍ Published on 27 March, 2017
ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സുബലക്ഷ്മി ഐശ്വര്യയുടെ സംഗീത കച്ചേരി
ബെര്‍ലിന്‍: ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ കള്‍ച്ചറല്‍ വിഭാഗം പ്രശസ്ത ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ ഇതിഹാസമായ എം.എസ്. സുബലക്ഷ്മിയുടെ കൊച്ചു മകള്‍ ഐശ്വര്യയുടെ സംഗീത കച്ചേരി മാര്‍ച്ച് 30 ന് വ്യാഴാഴ്ച്ച വൈകുന്നേരം 06 മണിക്ക് എംബസി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഈ സംഗീത കച്ചേരിയില്‍ പ്രശാന്ത് സെല്‍വകുമാരന്‍ വയലിന്‍, റുക്ഷന്‍ ശ്രീരാഗാ മ്യുദുംഗവും വായിക്കും.

ഈ സംഗീത കച്ചേരി പൂര്‍ണ്ണമായും സൗജന്യമാണ്, എന്നാല്‍ ഷോ കാണാന്‍ എത്തുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്റ്റിറ്റി കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം.

ഭക്ഷണസാധനങ്ങള്‍, ബാഗ് എന്നിവ എംബസി ഓഡിറ്റോറിയത്തില്‍ അനുവദിക്കുന്നതല്ല. അതുപോലെ മൊബൈല്‍ ഫോണ്‍ ഉപയോഗവും അനുവദനീയമല്ല. ഷോ നടക്കുന്ന ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിന്റെ അഡ്രസ് : Auditorium, Embassy of India,Tiergartenstr. 17, 10785 Berlin. കൂടുതല്‍ വിവരങ്ങള്‍ എംബസി ടെലഫോണ്‍ നമ്പര്‍ 030-25795403 /05 ല്‍ നിന്നും അറിയാം.


ഇന്ത്യന്‍ എംബസി ബെര്‍ലിനില്‍ സുബലക്ഷ്മി ഐശ്വര്യയുടെ സംഗീത കച്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക