Image

ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published on 27 March, 2017
ശശീന്ദ്രനെതിരായ ആരോപണത്തില്‍  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രാജിവെക്കാനിടയാക്കിയ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 

ആര്‌ അന്വേഷിക്കണമെന്നത്‌ മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്‌ രാവിലെ മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 

കൂടിക്കാഴ്‌ചയില്‍ ശശീന്ദ്രനെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന്‌ ഡിജിപി മുഖ്യമന്ത്രിയെ അറിയിച്ചു. ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തു.

ഞായറാഴ്‌ചയാണ്‌ എ.കെ.ശശീന്ദ്രന്റേതെന്നു കരുതുന്ന ശബ്ദരേഖ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്‌. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക