Image

ക്‌ഷേമ പദ്ധതികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമില്ല: കോടതി

Published on 27 March, 2017
ക്‌ഷേമ പദ്ധതികള്‍ക്ക്‌ ആധാര്‍ നിര്‍ബന്ധമില്ല: കോടതി

ന്യൂദല്‍ഹി: ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന്‌ സുപ്രീംകോടതി. എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്ന്‌ കോടതി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡ്‌ എന്ന നിലയില്‍ ആധാര്‍ തുടരാം. 

ബാങ്ക്‌ അക്കൗണ്ടിന്‌ ആധാര്‍ വേണമെന്ന നിബന്ധന തുടരാമെന്നും കോടതി അഭിപ്രായപ്പെട്ടു.ചീഫ്‌ ജസ്റ്റിസ്‌ ജെ.എസ്‌.കേഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്‌ വിധി

ആധാറിന്റെ കാര്യത്തില്‍ കോടതി വ്യക്തത വരുത്തണമെന്ന്‌ സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ട കേസില്‍ ഉടന്‍ തീര്‍പ്പ്‌ കല്‍പ്പിക്കേണ്ടത്‌ പ്രശ്‌നത്തില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട കേസ്‌ ഉടന്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ലെന്ന്‌ കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക