പാട്‌ന: ഗാന്ധി (നെഹ്‌റു) കുടുംബത്തില്‍
നല്ലൊരു മനുഷ്യനായി ഉണ്ടായിരുന്നത് രാജീവ് ഗാന്ധി മാത്രമാണെന്ന് മുതിര്‍ന്ന
ബിജെപി നേതാവും രാജ്യസഭാ എംപിയുമായസുബ്രഹ്മണ്യന്‍ സ്വാമി. ഹിന്ദുക്കളെ
ഉദ്‌ബോധിപ്പിക്കുന്നതില്‍ രാജീവ് ഗാന്ധി സംഭാവനകള്‍ നല്‍കിയെന്നതാണ് കാരണമായി
സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.
ദൂരദര്‍ശനില്‍ 'രാമായണം' സീരിയല്‍ പരമ്പരക്ക്
അനുമതി നല്‍കിയ പ്രധാനമന്ത്രിയാണ് രാജീവ് ഗാന്ധിയെന്നും അയോധ്യാ ക്ഷേത്രത്തില്‍
പൊതുജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അവസരമൊരുക്കിയതും അദ്ദേഹമാണെന്ന്
സുബ്രഹ്മണ്യന്‍ സ്വാമി അനുസ്‌മരിച്ചു.
കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കടുത്ത
എതിര്‍പ്പുണ്ടായിട്ടും ദൂരദര്‍ശനില്‍ ദേശവ്യാപകമായി രാമായണം സംപ്രേഷണം ചെയ്യാന്‍
രാജീവ് അനുമതി നല്‍കി.