Image

മരംവെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു

Published on 27 March, 2017
 മരംവെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു


ജോധ്‌പൂര്‍: രാജസ്ഥാനിലെ ജോധ്‌പൂരില്‍ മരം വെട്ടുന്നതിനെതിരെ പ്രതിഷേധിച്ച 20കാരിയെ ചുട്ടുകൊന്നു. ലളിത എന്ന യുവതിയാണ്‌ കൊല്ലപ്പെട്ടത്‌.

ജോധ്‌പൂരില്‍ നിന്നും 100കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തില്‍ റോഡ്‌ നിര്‍മ്മിക്കാന്‍ വേണ്ടി തന്റെ ഫാമിലെ മരം വെട്ടുന്നതിനെ യുവതി എതിര്‍ത്തിരുന്നു. 

ഇതില്‍ രോഷംപൂണ്ട ഒരുകൂട്ടമാളുകള്‍ യുവതിയെ ആക്രമിക്കുകയും ദേഹത്ത്‌ പെട്രോള്‍ ഒഴിച്ച്‌ തീയിടുകയുമായിരുന്നെന്ന്‌ പൊലീസ്‌ പറയുന്നു.


ഞായറാഴ്‌ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്‌ച പുലര്‍ച്ചയോടെ അവര്‍ മരിക്കുകയായിരുന്നു.


 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക