Image

ആദം ജോണിന്‍റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു

Published on 27 March, 2017
ആദം ജോണിന്‍റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നു
ആദം ജോണ്‍ പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോ ഹരമായ പശ്ചാത്തലത്തില്‍ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോണിന്‍റെ ഷൂട്ടിംഗ്‌ കൊച്ചി, തിരുവല്ല എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു. 

മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തന്‍ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ്‌ പൃഥ്വിരാജ്‌ ഈ ചിത്രത്തിലെത്തുന്നത്‌. ഭാവന, മിസ്റ്റി ചക്രവര്‍ത്തി എന്നിവരാണ്‌ ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ നായികമാര്‍. പ്രശസ്‌ത തിരക്കഥാകൃത്ത്‌ ജിനു എബ്രഹാം ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം കൂടിയാണിത്‌. 

പൃഥ്വിരാജ്‌ നായകനായ മാസ്റ്റേഴ്‌സ്‌, ലണ്ടന്‍ ബ്രിഡ്‌ജ്‌ എന്നീ ചിത്രങ്ങള്‍ക്ക്‌ തിരക്കഥ രചിച്ച്‌ ശ്രദ്ധേയനാണ്‌ ജിനു എബ്രഹാം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക