ലണ്ടന്‍: നോന്പുകാല ചൈതന്യം ഉള്‍ക്കൊണ്ട് യേശു ക്രിസ്തുവിന്റെ പീഡാ സഹനങ്ങളോട് ഒന്നുചേരുവാന്‍ ലണ്ടന്‍ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ പ്രത്യേക ധ്യാന ശുശ്രൂഷ ക്രമീകരിക്കുന്നു.
ഡഗനാമിലുള്ള സെന്റ് ആന്‍സ് ദേവാലയത്തില്‍ മാര്‍ച്ച് 29ന് (ബുധന്‍) വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെയാണ് ശുശ്രൂഷകള്‍. ബ്രദര്‍ റെജി കൊട്ടാരത്തിന്േ!റയും കെയ്‌റോസ് മിനിസ്ട്രി ടീം അംഗങ്ങളുടെയും നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.
വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, സൗഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും. ധ്യാനത്തില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ സീറോ മലങ്കര യുകെ കോഓര്‍ഡിനേറ്റര്‍ ഫാ തോമസ് മടുക്കംമൂട്ടില്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്തു.
ദേവാലയത്തിന്റെ വിലാസം: .MAR IVANlOUS CENTER, ST. ANNES CHURCH, WOODWARD ROAD, DAGENHAM, RM9 4SU
റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്