Image

ലിമെറിക്ക് വിശുദ്ധവാരാചരണ ഒരുക്ക ധ്യാനം ഏപ്രില്‍ ഏഴ്, എട്ട്, ഒന്പത് തീയതികളില്‍

Published on 27 March, 2017
ലിമെറിക്ക് വിശുദ്ധവാരാചരണ ഒരുക്ക ധ്യാനം ഏപ്രില്‍ ഏഴ്, എട്ട്, ഒന്പത് തീയതികളില്‍
 ലിമെറിക്ക്: സീറോ മലബാര്‍ സഭയില്‍ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രില്‍ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ലിമെറിക്ക് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടക്കും. ധ്യാനത്തിന് ഫാ. ആന്റണി പറങ്കിമാലില്‍ വിസി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ മുരിങ്ങൂര്‍) നേതൃത്വം നല്‍കും.

വെള്ളി രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെയും ശനി രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെമായിരിക്കും ധ്യാനം. ഒന്‍പതാം ഓശാന ഞായറാഴ്ച രാവിലെ ഒന്പതിന് ആരംഭിക്കുന്ന ധ്യാനം ഓശാന ഞായര്‍ തിരുക്കര്‍മങ്ങളോടെ ഉച്ചകഴിഞ്ഞ് ഒന്നിന് സമാപിക്കും.

വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ധ്യാനത്തിലൂടെ ഹൃദയ വിശുദ്ധി കൈവരിക്കുവാനും തുടര്‍ന്ന് പീഡാനുഭവ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് മിശിഹായുടെ രക്ഷാകര രഹസ്യങ്ങളില്‍ പങ്കാളികളാകാനും ഏവരെയും സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്ക് ചാപ്ലിന്‍ ഫാ.റോബിന്‍ തോമസ് സ്വാഗതം ചെയ്തു.

വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം: പെസഹാവ്യാഴചയിലെ ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് മൂന്നിനും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഒന്പതിനും ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ ഏപ്രില്‍ 15ന് (ശനി) രാത്രി 11നും ആരംഭിക്കും.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക