Image

യുഎഫ്‌സി ചാലിയാര്‍ ഫുട്‌ബോള്‍ ഫെസ്റ്റിന് കൊടിയേറി

Published on 27 March, 2017
യുഎഫ്‌സി ചാലിയാര്‍ ഫുട്‌ബോള്‍ ഫെസ്റ്റിന് കൊടിയേറി

      റിയാദ്: ക്ലിക്കോണ്‍ വിന്നേഴ്‌സ് െ്രെപസ്മണിക്കും ചാലിയാര്‍ ട്രോഫിക്കും വേണ്ടിയുള്ള യുണൈറ്റഡ് ഫ്രന്റ്‌സ് ക്ലബ്ബ് മെന്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആവേശോജ്വലമായ തുടക്കം. 

ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവര്‍ത്തകനും പ്രവാസി സമ്മാന്‍ ജേതാവുമായ ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. ഉദ്ഘാടന മത്സരത്തിന്റെ കിക്കോഫ് ലത്തീഫ് ചാലിയാര്‍ നിര്‍വഹിച്ചു. 

24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് ദിവസത്തെ മത്സരങ്ങളില്‍ നിന്നായി ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള എട്ടു ടീമുകളെ തെരഞ്ഞെടുത്തു. ക്വാര്‍ട്ടര്‍, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ അടുത്ത വെള്ളിയാഴ്ച നടക്കും. 

ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുള്ള വല്ലാഞ്ചിറ, ലത്തീഫ് ചാലിയാര്‍, നാസര്‍ മാവൂര്‍ റിഫ പ്രസിഡന്റ് ബഷീര്‍ ചേലേന്പ്ര, മുസ്തഫ കവായി, മസൂദ് കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നവാസ് കണ്ണൂര്‍, ശരീഫ് കാളികാവ്, മജീദ് ബക്‌സര്‍, ഹസന്‍ തിരൂര്‍, ഷറഫു, ജാസ് ബഫന, ഷഫീഖ് വലിയങ്ങാടി, സഫീര്‍ കുട്ടിപ്പ, ഫൈസല്‍ പാഴൂര്‍, അനസ് എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു. ശിഹാബ് പാഴൂര്‍, ഷാനവാസ് മങ്കട, ഷൗലിക്, പി.പി. മന്‍സൂര്‍, ശരീഫ് കോട്ടക്കല്‍, ജാഫര്‍ ചെറുകര, സഫര്‍, ഇല്യാസ് മേല്‍മുറി, ബഷീര്‍, സവാദ്, ജാവേദ്, യഹ്യ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക