Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്

ബിജു കൊട്ടാരക്കര Published on 27 March, 2017
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്
ന്യൂയോര്‍ക്ക് : ആതുര സേവനരംഗത്തും സാമൂഹ്യപ്രവര്‍ത്തന രംഗത്തും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നിറ സാന്നിധ്യമായ ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ന്യൂ യോര്‍ക്ക് ചാപ്ടര്‍ ഏപ്രില്‍ ഒന്നിന് വിദ്യഭ്യാസ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്ക് ഫ്‌ലോറല്‍പാര്‍ക്ക് 26 നോര്‍ത്ത് ടൈസണ്‍ അവന്യൂവില്‍ (26 N Tyson Ave, Floral Park, NY 11001), സംഘടിപ്പിക്കുന്ന "കോംപ്രിഹെന്‍സീവ് ഇ കെ ജി റിറ്വ്യൂ"സെമിനാറില്‍ പ്രിയാ മാത്യു ചിറയില്‍, ബ്ലെസ്സി വര്‍ഗീസ് എന്നിവര്‍ ക്‌ളാസുകള്‍ നയിക്കും. ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്നവരും, നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കുാം.

നേഴ്‌സിങ് മേഖലയിലെ വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. നേഴ്‌സസ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ഇരുപതു ഡോളറും ,അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് ഇരുപത്തിയഞ്ചു ഡോളറും, വിദ്യര്‍ത്ഥികള്‍ക്കു പതിനഞ്ചു ഡോളറും നേഴ്‌സിങ് രംഗത്തു നിന്നും വിരമിച്ചവര്‍ക്ക് പതിനഞ്ച് ഡോളറുമാണ് സെമിനാര്‍ മെമ്പര്‍ഷിപ് ഫീസ്. പബ്ലിക് റിലേഷന്‍ ഓഫീസര്‍ (ജഞഛ) ലൈസി അലക്‌സ് അറിയിച്ചതാണ് വിവരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് മേരി ഫിലിപ്പ് : 347 254 9834, വൈസ് പ്രസിഡന്റ് താരാ സാജന്‍ : 347 401 4231, ജനറല്‍ സെക്രട്ടറി സിസിലി ജോയ് പഴംപള്ളില്‍ : 646 823 8428.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഏകദിന സെമിനാര്‍ ഏപ്രില്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക