Image

എംപിയുടെ യാത്രാവിലക്ക്‌: വ്യോമയാന നിയമത്തില്‍ ഭേദഗതിക്ക്‌ നീക്കം

Published on 28 March, 2017
എംപിയുടെ യാത്രാവിലക്ക്‌: വ്യോമയാന നിയമത്തില്‍ ഭേദഗതിക്ക്‌ നീക്കം

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്‌ക്ക്‌ വാദിനുള്ള വിമാന യാത്രാവിലക്ക്‌ ഒഴിവാക്കാന്‍ ശ്രമം. വ്യോമയാന നിയമത്തില്‍ ഇതിന്‌ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നാണു സൂചന. 

സേവനവും സുരക്ഷയും കൃത്യമായി തുലനം ചെയ്‌ത്‌ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ്‌ (സിഎആര്‍) നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണു വിവരം.

ജീവനക്കാരനെ മര്‍ദിച്ചതിനും വിമാനത്തിന്റെ തുടര്‍ന്നുള്ള യാത്ര തടസ്സപ്പെടുത്തിയതിനുമാണ്‌ രവീന്ദ്ര ഗെയ്‌ക്ക്‌ വാദിനെതിനെ എയര്‍ ഇന്ത്യയും ഫെഡറേഷന്‍ഓഫ്‌ ഇന്ത്യന്‍ എയര്‍ലൈന്‍സും കരിമ്പട്ടികയില്‍പ്പെടുത്തിയത്‌.

ഒരു എംപിക്ക്‌ പാര്‍ലമെന്റില്‍ എത്താന്‍ എപ്പോഴും ട്രെയിനിനെ ആശ്രയിക്കാനാകില്ലെന്ന നിലപാടാണു ലോക്‌സഭാ സ്‌പീക്കര്‍ സുമിത്രാ മഹാജന്‍ പുലര്‍ത്തുന്നത്‌. ഇക്കാര്യത്തില്‍ വ്യോമയാനമന്ത്രി അശോക്‌ ഗജപതി രാജുവുമായി 45 മിനിറ്റ്‌ നീ കൂടിക്കാഴ്‌ച സ്‌പീക്കര്‍ നടത്തിയിരുന്നു. സൌഹാര്‍ദ്ദപരമായ തീരുമാനം ഉണ്ടാകണമെന്നും സ്‌പീക്കര്‍ ആവശ്യപ്പെട്ടു.

ഇതിനിടെ, രവീന്ദ്ര ഗെയ്‌ക്ക്‌ വാദിന്‌ വ്യോമയാന കമ്പനികള്‍ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ശിവസേന എംപിയുടെ മണ്ഡലമായ ഉസ്‌മാനാബാദില്‍ ബന്ദ്‌ ആചരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക