Image

നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

Published on 28 March, 2017
നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌


ന്യൂഡല്‍ഹി: മയക്കുമരുന്നിന്‌ അടിമപ്പെട്ട്‌ പ്ലസ്‌ടു വിദ്യാര്‍ത്ഥി മരണപ്പെട്ടതിന്‌ കാരണാക്കാരെന്ന്‌ ആരോപിച്ച്‌ നൈജീരിയന്‍ വിദ്യാര്‍ത്ഥികളെ ജനക്കൂട്ടം ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. സ്റ്റീല്‍ ചവറ്റുവീപ്പകള്‍ കൊണ്ട്‌ ആഫ്രിക്കക്കാരെ വളഞ്ഞിട്ട്‌ തല്ലുന്നതാണ്‌ 1.22 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയില്‍. ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയിലെ മാളിലാണ്‌ സംഭവം.

അന്‍സാല്‍ പ്ലാസയില്‍ നിന്നും മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച ദൃശ്യം ഫെയ്‌സ്‌ബുക്കിലൂടെ ഇന്ത്യയിലെ ആഫ്രിക്കന്‍ വിദ്യാര്‍ത്ഥി കൂട്ടായ്‌മയാണ്‌ പുറത്തുവിട്ടിരിക്കുന്നത്‌.
ആക്രമികളുടെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷപ്പെടാന്‍ കൈകള്‍ കൊണ്ട്‌ പ്രതിരോധം തീര്‍ത്ത്‌ നിലത്ത്‌ ഇഴയുന്ന ആഫ്രിക്കന്‍ യുവാവാണ്‌ വീഡിയോയില്‍. കയ്യില്‍ കിട്ടിയതുകൊണ്ടെല്ലാം ജനക്കൂട്ടം യുവാവിനെ തല്ലുന്നു. 

 സംഭവത്തിന്‌ ദൃക്‌സാക്ഷികളായി ഒട്ടേറേ പേര്‍ ഉണ്ടെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും ഇടപെടുന്നില്ല. എല്ലാവരും കാഴ്‌ച്ചക്കാരായി നില്‍ക്കുന്നു. മാളിലെ ആദ്യ നിലയിലെ ആരും ശ്രദ്ധിക്കാത്ത ഒരിടത്ത്‌ നിന്നാണ്‌ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക