Image

അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി തേടി ബാങ്ക്‌

Published on 28 March, 2017
അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ അനുമതി തേടി ബാങ്ക്‌


ദില്ലി: കോ ഓപ്പറേറ്റീവ്‌ ബാങ്കിന്റെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനുള്ള നീക്കത്തിന്‌ തിരിച്ചടി. 371 കോടി രൂപയുടെ അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച നാഷിക്‌ ജില്ലാ സെന്‍ട്രല്‍ കോപ്പറേറ്റീവ്‌ ബാങ്കിനോടാണ്‌ അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീം കോടതി അറിയിച്ചത്‌.

 സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖേഹര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ മാര്‍ച്ച്‌ 31ന്‌ മുമ്പ്‌ അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ബാങ്കിന്റെ ഹര്‍ജി പരിഗണിച്ചത്‌.

റിസര്‍വ്‌ ബാങ്കിന്റെ ലിക്വിജിറ്റി മൂല്യം സൂക്ഷിക്കുന്നതിന്‌ 371 കോടി അനിവാര്യമാണെന്നും അല്ലാത്ത പക്ഷം ബാങ്ക്‌ അടച്ചുപൂട്ടേണ്ടിവരുമെന്നും കോ ഓപ്പറേറ്റീവ്‌ ബാങ്കിന്‌ വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ ചൂണ്ടിക്കാണിക്കുന്നു. 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക