Image

'ഡാനിഷ്‌ ഗേളി'ന്‌ ഇന്ത്യയില്‍ വിലക്ക്‌

Published on 28 March, 2017
'ഡാനിഷ്‌ ഗേളി'ന്‌ ഇന്ത്യയില്‍ വിലക്ക്‌

ഓസ്‌കര്‍ പുരസ്‌കാരം നേടിയ ചിത്രം 'ഡാനിഷ്‌ ഗേള്‍' ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിന്‌ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി നിഷേധിച്ചു.

 ലോകത്ത്‌ ആദ്യമായി ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ പെണ്ണായി മാറിയ പുരുഷന്റെ കഥയാണ്‌ സിനിമയുടെ പ്രമേയം. 

സോണി പിക്‌ചേഴ്‌സിന്റെ ടെലിവിഷന്‍ ചാനല്‍വഴി സിനിമ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നതിനാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ അനുമതി നിഷേധിച്ചത്‌. സിനിമ ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി നേരത്തെ റിലീസ്‌ ചെയ്‌തിരുന്നു. 

സിനിമയുടെ പ്രമേയം സംപ്രേഷണയോഗ്യമല്ലെന്നാണ്‌ ചില സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങള്‍ പ്രതികരിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക