Image

ഒബാമാകെയര്‍: രാഷ്ട്രീയക്കളിയില്‍ അടിപതറി ട്രമ്പ്‌ (ഏബ്രഹാം തോമസ്)

Published on 28 March, 2017
ഒബാമാകെയര്‍: രാഷ്ട്രീയക്കളിയില്‍ അടിപതറി ട്രമ്പ്‌  (ഏബ്രഹാം തോമസ്)
പിതാവിനുവേണ്ടി പ്രചരാണം നടത്താന്‍ ഡാലസിലെത്തിയപ്പോള്‍ ഇവാങ്ക ട്രംപ് തന്റെ പിതാവ് ഡോണള്‍ഡ് ട്രംപിനെ ഒരു മികച്ച ഡീല്‍ മേക്കറായാണ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ ട്രംപ് കെയര്‍ എന്നറിയപ്പെടുന്ന ഒബാമ കെയര്‍ റദ്ദാക്കല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ഉപയോഗശൂന്യമായ വസ്തുത കൂടുതല്‍ വില നല്‍കി വാങ്ങിയ ഡെവലപ്പറോടാണ് ട്രംപിനെ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.

പാളിച്ചകളും ദുരുപയോഗം ചെയ്യലും ധാരാളമുള്ള ഒബാമ കെയര്‍ ശരിയാക്കേണ്ടത് വളരെ ആവശ്യമായിരുന്നു. പദ്ധതി റദ്ദാക്കുമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കളും ട്രംപും തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞപ്പോള്‍ നീതി നിഷേധിക്കപ്പെട്ട പലര്‍ക്കും പ്രതീക്ഷ ഉണ്ടായി. പ്രൈമറികളില്‍ മത്സരിച്ചപ്പോഴും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വലിയ പിന്തുണ ഗ്രാന്‍ഡ് ഓള്‍ഡ് (റിപ്പബ്ലിക്കന്‍) പാര്‍ട്ടിനേതാക്കളില്‍ നിന്നോ സംവിധാനത്തില്‍ നിന്നോ ട്രംപിന് ലഭിച്ചില്ല. വലിയ കടപ്പാടുകള്‍ തനിക്കില്ല എന്ന് ട്രംപ് വിശ്വസിച്ചു. നിരന്തരം വാഷിങ്ടണ്‍ ഡിസിയില്‍ നിലവിലുള്ള അലിഖിത നിയമങ്ങളെ വിമര്‍ശിച്ചിരുന്ന ട്രംപിന് യഥാര്‍ത്ഥ രാഷ്ട്രീയക്കളികളും അവയുടെ പരിണിത ഫലങ്ങളും അനുഭവിച്ചറിഞ്ഞ പരിചയം ഉണ്ടായിരുന്നില്ല.

ഏഴു വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രധാന പ്രഖ്യാപിത അജന്‍ഡയാണ് ഒബാമ കെയര്‍ റദ്ദാക്കല്‍. പാര്‍ട്ടിയിലെ വലതുപക്ഷ തീവ്രവാദ ഗ്രൂപ്പാണ് ഫ്രീഡം കോക്കസ്. മദ്ധ്യ മാര്‍ഗവും ഒരല്‍പം വിശാലതയും കൈമുതലായുള്ള വിഭാഗമാണ് ട്ര്യൂസ് ഡേ ഗ്രൂപ്പ്. ഈ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ആഭ്യന്തര പോര് ട്രംപിന്റെ പദ്ധതിക്ക് കൂച്ചു വിലങ്ങിട്ടു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടി സംവിധാനത്തെയും രാഷ്ട്രീയത്തെയും വിമര്‍ശിച്ചിരുന്ന നേതാവ് പരമോന്നത പദവിയിലെത്തി ഇതേ സംവിധാനത്തിന് അടിയറവ് പറയേണ്ടി വന്നത് വിരോധാഭാസമാണ്.

സ്പീക്കര്‍ പോള്‍ റയനുമായി അനുരഞ്ജനപ്പെട്ടു കഴിഞ്ഞപ്പോള്‍ റയാന്‍ ട്രംപ് കെയറിനുവേണ്ടി മുന്നിട്ടിറങ്ങി. എന്നാല്‍ റയനു പകരം ട്രംപ് തന്നെ പദ്ധതിയുടെ സ്വീകാര്യതയ്ക്ക് മുന്നിട്ടിറങ്ങിയിരുന്നുവെങ്കില്‍ ശ്രമം വിജയിച്ചേനെ എന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. ട്രംപിന്റെ പ്രധാന നയതന്ത്രജ്ഞന്‍ സ്റ്റീഫന്‍ ബാനന്‍ ഇത് ട്രംപിന്റെ പ്രസിഡന്റ്‌സിയുടെ പരാജയമായി വിശേഷിപ്പിച്ചു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ട്രംപ് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കരുതെന്ന് റയന്‍ അഭ്യര്‍ത്ഥിച്ചു. സ്‌പെന്‍ഡിംഗ് ബില്ലുകളും നികുതി നിയമങ്ങളുടെ പൊളിച്ചെഴുത്തും ഒരു ട്രില്യന്‍ ഡോളറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജും പാസാക്കിയെടുക്കേണ്ടതുണ്ട്. കോണ്‍ഗ്രസിനെ പിണക്കിയാല്‍ ഇത് നടക്കുകയില്ല. 2013 ല്‍ സംഭവിച്ചതുപോലെ സ്തംഭനാവസ്ഥ ഉണ്ടാകും. ഇത് ഒഴിവാക്കണമെന്നാണ് റയന്റെ ഉപദേശം.

ഫ്രീഡം കോക്കസ് നിരാശപ്പെടുത്തി എന്നാണ് ട്രംപിന്റെയും റയന്റെയും അഭിപ്രായം. ഇതുമൂലം ഇരുവരും കൂടുതല്‍ അടുത്തേയ്ക്കും. റിപ്പബ്ലിക്കന്‍ ഹൗസ് കോണ്‍ഫറന്‍സിന് മുന്‍പ് ട്രംപിന്റെ ടീം രണ്ടു മണിക്കൂര്‍ ഫ്രീഡം കോക്കസ് അംഗങ്ങളുമായി ചര്‍ച്ച നടത്തി. കോക്കസിന്റെ ഡിമാന്റുകള്‍ വര്‍ധിച്ച് വര്‍ധിച്ചു വരുന്നു എന്ന് പരാതിപ്പെട്ട് ടീമംഗങ്ങള്‍ ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങി. കോക്കസിന്റെ നേതാവ് നോര്‍ത്ത് കാരോലിനയില്‍ നിന്നുള്ള ജനപ്രതിനിധി മാര്‍ക്ക് മെഡോസ് വളരെ കടുത്ത നിലപാടാണ് സ്വീകരിച്ചത് എന്ന് ആരോപണം ഉണ്ടായി. ഉള്‍പാര്‍ട്ടി ഐക്യമില്ലായ്മയ്‌ക്കൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഒരു വോട്ടുപോലും ലഭിക്കുമായിരുന്നില്ലെന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു.
Join WhatsApp News
Mani 2017-03-28 08:15:05
Sears and JCPenney, are closing left & right. GameStop announced it would close 150 of its stores.

It's a fact that, Brick and mortar cannot compete with Online. Online does not need that many employees as well.

Most important, ObamaCare make Employers provide Health Insurance to employees or pay fine. When you have 10,000s of employees, who make federal minimum wage, there is no possible way to add Insurance as well. 

So final outcome will be closing of American shops. ObamaCare will end this country's jobs, if not corrected.
Naradan 2017-03-28 17:35:05
trump supporters are like the male dogs who got a ride in the car. They were happy until they woke up to see they were in the Vet's operating table.
Anthappan 2017-03-28 17:59:21
Trump supporters with lower IQ believe all the lies Trump tells and they never wake up but they all will be blown away when the Russian Storm hit them.  They are all like Malayalees who believe that hurricane is a hoax and never prepare for the worst.  
Trump was put by Russians in power when the economy was doing good and the unemployment was it lowest in eight years. Companies were closing and people were loosing job when George Bush was in power. It is not first time big stores are closing there stores and go through restructuring.  When Trump was campaigning he never believed the 4.8% unemployment rate ans said it was originally 48%. Now he says the 4.7% unemployment rate is true.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക