Image

രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമന്‍, അമിതാഭ് ബച്ചന്‍ ഭീഷ്മര്‍

Published on 28 March, 2017
രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമന്‍, അമിതാഭ് ബച്ചന്‍ ഭീഷ്മര്‍
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്ടാമൂഴം. എം.ടി വാസുദേവന്‍! നായര്‍ തിരക്കഥഒരുക്കുന്ന ചിത്രത്തില്‍ ഭീമനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു സുപ്രധാന വേഷത്തില്‍ എത്തും.

ഭീഷ്മരെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകന്‍ ശ്രീകുമാര്‍ സ്ഥിരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഐശ്വര്യാ റായി സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശ്രീകുമാര്‍ തള്ളി. അഭിനേതാക്കളുടെ കാര്യത്തില്‍ ആലോചനകള്‍ നടക്കുകയാണെന്ന് ശ്രീകുമാര്‍ പറയുന്നു.

പീറ്റര്‍ ഹെയ്‌നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുക. ബിഗ് ബജറ്റ് ചിത്രമായിട്ടാണ് രണ്ടാമൂഴം ഒരുക്കുന്നത്. നേരത്തെ അമിതാഭ് ബച്ചന്‍ മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക