Image

ഗ്രേറ്റ് ഫാദറിലെ സസ്‌പെന്‍സ് അതോ? മമ്മൂട്ടിയുടെ വില്ലന്‍ പൃഥ്വി

Published on 28 March, 2017
ഗ്രേറ്റ് ഫാദറിലെ സസ്‌പെന്‍സ് അതോ? മമ്മൂട്ടിയുടെ വില്ലന്‍ പൃഥ്വി

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗ്രേറ്റ് ഫാദര്‍. 30ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പാണ് ഇപ്പോള്‍. ചിത്രത്തില്‍ ആര്യയാണ് വില്ലന്‍ എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിലെ വില്ലന്‍ പൃഥ്വിരാജ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ച സസ്‌പെന്‍സും ഇതായിരുന്നുവത്രേ.

ഏതായാലും വാര്‍ത്ത പുറത്തുവന്നതോടെ പൃഥ്വിരാജ് ഫാന്‍സും ആവേശത്തിലാണ്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. ഡേവിഡ് നൈനാന്‍ ആയി മമ്മൂട്ടി എത്തുമ്പോള്‍ ഒപ്പത്തിനൊപ്പം പോന്ന എതിരാളിയായി പൃഥ്വിയും ഉണ്ടാകുമെന്നാണ് പുതിയ വിവരം. ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന പൊലീസ് ഓഫീസര്‍ ആയിട്ടാണ് ആര്യ എത്തുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് എല്ലാം രഹസ്യമായിരുന്നു. അധികം വിവരങ്ങളൊന്നും പുറത്തുവിട്ടതുമില്ല. അതേസമയം, റിലീസ് ചെയ്യാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്നതും വാര്‍ത്തയായിരുന്നു. കൂടാതെ സ്‌നേഹ, ശ്യാം, മിയ, ബേബി അനിഖ എന്നിവരും സിനിമയിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക