Image

വരന്‍ സുന്ദരനാണ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 28 March, 2017
വരന്‍ സുന്ദരനാണ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

   സിഡ്‌നി: സിഡ്‌നിയിലെ പ്രമുഖ മാധ്യമ സ്ഥാപനമായ മെട്രോ മലയാളവും എന്റര്‍ടൈമെന്റ് ഗ്രൂപ്പായ ഇ ഫോര്‍ യുവും സംയുക്തമായി സംഘടിപ്പിക്കുന്ന ന്ധവരന്‍ സുന്ദരനാണ്’ എന്ന സിനിമാറ്റിക് സ്‌റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ പ്രിന്‍സ് ജോര്‍ജും കോ ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ജോര്‍ജും അറിയിച്ചു. നാലു മാസമായി നടന്നുവന്ന റിഹേഴ്‌സല്‍ ക്യാന്പിന് ശനിയാഴ്ച പരിസമാപ്തിയാവും. 

ഏപ്രില്‍ രണ്ടിന് (ഞായര്‍) വൈകുന്നേരം നാലിന് റൂട്ടി ഹില്‍ ഞടഘ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌റ്റേജ് ഷോയില്‍ എഴുപതില്‍ പരം കലാകാരന്മാര്‍ പങ്കെടുക്കും. നാടകം, സംഗീതം, നൃത്ത ശില്പങ്ങള്‍, ചാക്യാര്‍ കൂത്ത്, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളെ കോര്‍ത്തിണക്കി ആധുനിക ശബ്ദ വെളിച്ച വിന്യാസങ്ങളുടെ അകന്പടിയോടെ അവതരിപ്പിക്കപ്പെടുന്‌പോള്‍ ഓസ്‌ട്രേലിയന്‍ മലയാള കലാരംഗത്തിന് അതൊരു പുതിയ കലാനുഭവമായിരിക്കും. ഡിസയര്‍ മോര്‍ഗേജ് സൊല്യൂഷന്‍സും മൂവ് റിയല്‍റ്റിയുമാണ് ഷോയുടെ സ്‌പോണ്‍സര്‍മാര്‍. 

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക