Image

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന്

Published on 28 March, 2017
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന്
  ലണ്ടന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ 201719 വര്‍ഷങ്ങളിലെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 30ന് (ഞായര്‍) നടക്കും. വൈകുന്നേരം 4.30 ന് കോള്‍ചെസ്റ്ററിലെ നെയ്‌ലാന്‍ഡ് വില്ലേജ് ഹാളില്‍ ചേരുന്ന യോഗത്തില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. 

യോഗത്തില്‍ റീജണ്‍ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു യുക്മ നാഷണല്‍ കലാ കായിക മേളകളില്‍ വിജയികളായവരെ ചടങ്ങില്‍ ആദരിക്കും. നാഷണല്‍ കലാമേളകളില്‍ ഈസ്റ്റ് 

ആംഗ്ലിയ റീജണിനെ പ്രതിനിധീകരിച്ച് സമ്മാനം നേടിയ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന നിരവധി കര്‍മപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്ന ആഘോഷ ചടങ്ങില്‍ യുക്മ നാഷണല്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ഭാരവാഹികളായ ബെന്നി തോമസ്, ജോബി ജോര്‍ജ്, ഷാനില്‍ അനങ്ങാരത് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: ജോജോ തെരുവന്‍ 07753329563

വിലാസം: Neyland Village Hall, Church Lane, Neyland Colchester co6 4jh 

റിപ്പോര്‍ട്ട്: റെജി നന്തിക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക