Image

സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന് പുതിയ നേതൃത്വം

Published on 28 March, 2017
സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന് പുതിയ നേതൃത്വം
   സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡിലെ മലയാളികളുടെ സംഘടനയായ സ്വിസ് മലയാളീസ് വിന്റര്‍ത്തൂറിന് പുതിയ നേതൃത്വം. മാര്‍ച്ച് 12ന് വിന്റര്‍ത്തൂരില്‍ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി സെബാസ്റ്റ്യന്‍ പാറക്കല്‍ (പ്രസിഡന്റ്), മാര്‍ട്ടിന്‍ പുതിയെടുത്ത് (സെക്രട്ടറി) റോയ് പാറങ്കിമാലില്‍ (ട്രഷറര്‍), മനു കോട്ടുപള്ളില്‍ (പിആര്‍ഒ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജു പാറത്തലയ്ക്കല്‍, ജേക്കബ് പുതുപ്പലെടത്ത്, ജോണ്‍സണ്‍ ഗോപുരത്തിങ്കല്‍, ജോസ് പുതിയിടം, ജോസ് കണിയാന്പുറം, പോള്‍ കുന്നുംപുറത്ത്, സ്റ്റീഫന്‍ ചെല്ലക്കുടം, സണ്ണി ചിറപ്പുറത്ത്, വര്‍ഗീസ് മുളവരിക്കല്‍, വര്‍ഗീസ് കരുമത്തി, ജോസ് ഇലഞ്ഞിക്കല്‍, ബിജോയ് പുതിയിടം എന്നിവരേയും തെരഞ്ഞെടുത്തു.

വനിതാ ഫോറത്തിന് അല്ലി ചിറപ്പുറത്തും സോളി കുന്നുംപുറത്തും നേതൃത്വം നല്‍കും. സ്റ്റീഫന്‍ ചെല്ലക്കുടത്തിന്റെ നേതൃത്വത്തില്‍ ആതുരസേവനത്തിന്റെ സുഗമമായ നടത്തിപ്പിനായി റോസിലി പുതിയിടം, സോഫി മാളിയേക്കല്‍, ഓമന നെടുംപറന്പില്‍ എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക