Image

ലോകത്തിന് ഏറ്റവും പ്രിയം: മെയ്ഡ് ഇന്‍ ജര്‍മനി

Published on 28 March, 2017
ലോകത്തിന് ഏറ്റവും പ്രിയം: മെയ്ഡ് ഇന്‍ ജര്‍മനി
    ബെര്‍ലിന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള ഉത്പന്നങ്ങള്‍ മെയ്ഡ് ഇന്‍ ജര്‍മനി ബ്രാന്‍ഡുകളാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റ എന്ന ഗവേഷണ സംഘടനയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 52 രാജ്യങ്ങളിലായി 43,000 പേര്‍ക്കിടയിലായിരുന്നു സര്‍വേ. ഇതിനു പുറമേ യൂറോപ്യന്‍ യൂണിയനില്‍ പ്രത്യേകമായും സര്‍വേ നടത്തി.

പത്തൊന്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരാണ് മെയ്ഡ് ഇന്‍ ലേബല്‍ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്. ജര്‍മനിയില്‍ നിര്‍മിക്കുന്ന വില കുറഞ്ഞതും അനുകരണങ്ങളുമായ ഉത്പന്നങ്ങളില്‍നിന്ന് തങ്ങളുടെ ഒറിജിനലിനെ വേര്‍തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. എന്നാലിപ്പോള്‍ അതേ ലേബലില്‍ ജര്‍മനി ബ്രിട്ടനെക്കാള്‍ വിശ്വാസ്യത നേടിയിരിക്കുന്നു.

1950കളില്‍ ജര്‍മനി സാധ്യമാക്കിയ സാന്പത്തിക അദ്ഭുതമാണ് ഇത്തരമൊരു വിശ്വാസ്യത ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആര്‍ജിച്ചെടുക്കാന്‍ സഹായിച്ചതെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക