Image

ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

Published on 28 March, 2017
ഫാല്‍ക്കണ്‍ ക്ലബ് ആംനസ്റ്റി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
  റിയാദ്: സൗദി രാജാവ് പുറപ്പെടുവിച്ച പൊതുമാപ്പിന്റെ ആനുകൂല്യം സ്വീകരിച്ച് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായം ഒരുക്കാന്‍ ഫാല്‍ക്കണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. മാര്‍ച്ച് 29 മുതലാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുക.

ഫാല്‍ക്കണ്‍ മെംബര്‍മാരുടെ അടിയന്തര യോഗത്തിലാണ് 24 മണിക്കൂറും സേവന സന്നദ്ധരായ ഫാല്‍ക്കണ്‍ ക്ലബ് മെംബര്‍മാരുടെ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് ഫാല്‍ക്കണ്‍ ക്ലബ് ഹെല്‍പ് ഡെസ്‌ക് എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചു.

ഫാല്‍ക്കണ്‍ ക്ലബിന്റെ ഹെല്പ് ഡെസ്‌ക് ഉദ്ഘാടനം പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ ബഷീര്‍ പാണക്കാട് നിര്‍വഹിച്ചു. ചടങ്ങില്‍ ബൈജു നായര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് നരിക്കുനി ഹെല്പ് ഡെസ്‌ക് കൊണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പ്രയോജനം എന്ന വിഷയത്തില്‍ സംസാരിച്ചു. ബേബി ഷഹീര്‍, പി.കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

വിവരങ്ങള്‍ക്ക്: 0535394994,052460530.,0500105228.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക