Image

കുത്തേറ്റു മരിച്ച അമ്മയുടെയും മകന്റെയും പൊതുദര്‍ശനം ഇന്ന്

Published on 28 March, 2017
കുത്തേറ്റു മരിച്ച അമ്മയുടെയും മകന്റെയും പൊതുദര്‍ശനം ഇന്ന്
ന്യു ജെഴ്‌സി: മേപ്പിള്‍ ഷേഡില്‍ കുത്തേറ്റു മരിച്ച ശശികല നാര (38) പുത്രന്‍ അനിഷ് സായി (6) എന്നിവരുടെ വെയ്ക്ക് സര്‍വീസ് ഇന്ന് (ബുധന്‍) ഹൈലന്‍ഡ് പാര്‍ക്കിലെ ഹിന്ദു ഫ്യൂണറല്‍ ഹോമില്‍ നടത്തും. 

മ്രുതദേഹങ്ങള്‍ നാട്ടിലേക്ക് എപ്പോഴാണു അയക്കുകയെന്നു വ്യക്തമല്ല. മ്രുതദേഹം ശശികലയുടെ കുടുംബം ഏറ്റു വാങ്ങണൊ അതോ ഭര്‍ത്താവ് ഹനുമന്ത റാവു നാരയുടെ കുടുംബം ഏറ്റു വാങ്ങണൊ എന്നതിലും തര്‍ക്കം നിലനിക്കുന്നതായി ആന്ധ്രയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭര്‍ത്താവിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും മറ്റും ശശികല അറിയിച്ചിരുന്നത് ശശികലയുടെ വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിനെയും അവര്‍ സംശയത്തോടെ നോക്കുന്നു. അതിനാല്‍ മ്രുതദേഹങ്ങള്‍ തങ്ങള്‍ക്കു വിട്ടു നല്‍കണമെന്നാണു അവരുടെ നിലപാട്. നിയമപരമായി ഭര്‍ത്താവാണു തീരുമാനങ്ങള്‍ എടുക്കേണ്ടത്.

കേസില്‍ ഇനിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരെയെങ്കിലും സംശയിക്കുന്നതായും പോലീസ് പറയുന്നില്ല. ഭര്‍ത്താവിനെയും ഒരു സ്ത്രീയെയും ചോദ്യം ചെയ്ത് വിട്ടയക്കുകകയായിരുന്നു. എന്തായാലും ഇതൊരു ഹെയ്റ്റ് ക്രൈം അല്ലെന്നു മാത്രമാണു പോലീസ് തറപ്പിച്ചു പറയുന്നത്. അനീഷിനെപ്പോലും പലവട്ടം കുത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതായോ മോഷണം നടത്തിയതായൊ തെളിവൊന്നുമില്ല.
സംഭവ സമയത്ത് ഭര്‍ത്താവ് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കോഗ്നൈസന്റ് ടെക്‌നോളജിയില്‍ ഐ.ടി. പ്രൊഫഷണലുകളാ
ണു ഇരുവരും. 14 വര്‍ഷം മുന്‍പാണു വിവാഹിതരായത്. ഒന്‍പത് വര്‍ഷമായി അമെരിക്കയിലെത്തിയിട്ട്.

ഇരുവരം തമ്മില്‍ സ്ര്വരച്ചേര്‍ച്ഛയിലല്ലായിരുന്നുവെന്നു അയല്പക്കക്കാരും പറയുന്നു. ശശികല തീരെ ദുഖിതയായിരുന്നു. കാറില്‍ മുന്‍ സീറ്റില്‍ പോലും ശശികല ഇരിക്കില്ലായിരുന്നു.

കുത്തേറ്റു മരിച്ച അമ്മയുടെയും മകന്റെയും പൊതുദര്‍ശനം ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക