Image

സ്വര്‍ണ വില്‍പ്പനയില്‍ നിയന്ത്രണം; പണമായി 10,000 രൂപ മാത്രം

Published on 29 March, 2017
 സ്വര്‍ണ വില്‍പ്പനയില്‍ നിയന്ത്രണം; പണമായി 10,000 രൂപ മാത്രം

തിരുവനന്തപുരം : സ്വര്‍ണ വില്‍പ്പനയ്‌ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഫിനാന്‍സ്‌ ബില്ല്‌ ഭേദഗതി ചെയ്‌തു. ബില്‍ഭേദഗതി ഏപ്രില്‍ ഒന്നു മുതല്‍ നിയമമാകും. ഏപ്രില്‍ ഒന്നു മുതല്‍ സ്വര്‍ണം വിറ്റാല്‍ 10,000 രൂപയേ പണമായി നല്‍കുകയുള്ളു.

 ഇതിന്‌ മുകളില്‍ വരുന്ന തുക അക്കൌണ്ട്‌ വഴിയായിരിക്കും ലഭിക്കുക. ചെക്കായോ ഓണ്‍ലൈനായോ വാങ്ങുന്നയാള്‍ക്ക്‌ പണം നല്‍കാം.

നിയന്ത്രണത്തെ മറികടക്കാന്‍ ജ്വല്ലറികളോ, സ്വര്‍ണ വ്യാപാരികളോ രണ്ടോ മൂന്നോ തവണയായി പണം വാങ്ങിയതായി കാണിച്ചാല്‍ നികുതി വകുപ്പ്‌ പിടികൂടുമെന്ന്‌ മുന്നറിയിപ്പുമുണ്ട്‌. ഒരേ കുടുംബത്തിലെ പലര്‍വഴി വില്‌പന നടത്തിയാലൂം നികുതി വകുപ്പിന്റെ വലയില്‍ കുടുങ്ങും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക