Image

പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും - ചര്‍ച്ച നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2017
പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും -  ചര്‍ച്ച നടത്തി
ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡാ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ACLU (American Civil Liberties Union) ബ്രോവാര്‍ഡ് കൗണ്ടി പ്രസിഡന്റ് അലക്‌സ് പാട്രിക് ജോണ്‍സണും മറ്റ് മൂന്ന് അറ്റോര്‍ണിമാരും ചേര്‍ന്ന് സമകാലീന പ്രധാന വിഷയമായ "പ്രവാസികളും എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും" എന്ന വിഷയത്തെപ്പറ്റി ഗഹനമായ പാനല്‍ ചര്‍ച്ച മാര്‍ച്ച് 18-ന് ബ്രോവാര്‍ഡ് കൗണ്ടി ലൈബ്രറിയില്‍ വച്ച് നടത്തി. നിങ്ങളുടെ അവകാശങ്ങള്‍ അറിയുക (know your rights) എന്ന സുപ്രധാന വിഷയത്തെപ്പറ്റി അറ്റോര്‍ണിമാര്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയ മൂന്ന് കാര്യങ്ങള്‍ "first amendment right" ആയ സംസാരിക്കാതിരിക്കാനുള്ള അവകാശം (right to remain silent or Miranda right), നിയമസഹായം ലഭിക്കാനുള്ള അവകാശം (right to have a lawyer) എന്നിവയും "fifth amendment right" ആയ സ്വയം കുറ്റപ്പെടുത്തി വിചാരണ ചെയ്യപ്പെടാതിരിക്കാനുള്ള അവകാശവും (right against self incrimination) ആയിരുന്നു. എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പൗരന്മാരുടെയും, ഗ്രീന്‍ കാര്‍ഡ് ഉള്ളവരുടെയും, മറ്റ് ഇമിഗ്രന്റ് വിഭാഗത്തില്‍ ഉള്ളവരുടെയും അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും അതേപ്പറ്റി സമൂഹത്തില്‍ ബോധവല്ക്കരണം ആവശ്യമുണ്ടെന്നും അറ്റോര്‍ണിമാര്‍ ചൂണ്ടിക്കാട്ടി. പൗരന്മാരല്ലാത്ത കുറ്റവാളികളെ തിരിച്ചയക്കുന്നതും (deportation) വ്യാപകമായിട്ടുണ്ട്. ചര്‍ച്ചകള്‍ക്കു ശേഷം ACLU, അമേരിക്കന്‍ ഇമിഗ്രേഷന്‍ ലായര്‍ അസോസിയേഷന്‍ എന്നിവര്‍ ലഘുലേഖകളും വിതരണം ചെയ്തു. ക്രിമിനല്‍ ലായര്‍ വില്യം ബാര്‍നര്‍, ഇമിഗ്രേഷന്‍ ലോയര്‍ മഞ്ജു കലിനിടി, ഇമിഗ്രേഷന്‍ ലോയര്‍ ഇസബെല്‍ കസ്റ്റ്ടീയൊ, ബ്രോവാര്‍ഡ് കൗണ്ടി സ്കൂള്‍ ബോര്‍ഡ് മെംബര്‍ റോബിന്‍ ബാര്‍ടിമാന്‍, ഹിസ്പാനിച് കൊയാലിഷന്‍ ഡിയറക്ടര്‍ മര്‍ലീന്‍ അരിബ്ബാസ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡര്‍ സാജന്‍ കുര്യന്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് സജീവ നേതൃത്വം നല്കി.

ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് South Asian American Democratic Caucus (SAADeC), FOMA, FOKANA, INOC, കേരള സമാജം, നവകേരള, മയാമി മലയാളി അസോസിയേഷന്‍,കൈരളി, പാംബീച്ച് അസോസിയേഷന്‍, കേരള ഹിന്ദു അസോസിയേഷന്‍ എന്നീ സംഘടനാ നേതാക്കളും മറ്റ് പ്രമുഖരും പങ്കെടുത്തു. അവകാശ സംരക്ഷണത്തിനും സമൂഹ ബോധവല്ക്കരണത്തിനുമായി ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സഘടിപ്പിക്കുമെന്ന് ഡോ.സാജന്‍ കുര്യന്‍ പറഞ്ഞു.

സണ്ണി തോമസ്, മയാമി അറിയിച്ചതാണിത്.
പ്രവാസികളും, ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളും -  ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക