Image

നിവിന്‍ പോളിയുടെ "റിച്ചി' മെയ് 12ന് എത്തും

Published on 29 March, 2017
നിവിന്‍ പോളിയുടെ "റിച്ചി' മെയ് 12ന് എത്തും
നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന റിച്ചി മെയ് 12ന് തിയേറ്ററുകളിലെത്തും.സിനിമയുടെ ഓഡിയോ ലോഞ്ച് അടുത്ത ആഴഅഛ നടത്താനാണ് അണയറപ്രവര്‍ത്തകരുടെ തീരുമാനം. ജ്യോതിക നായികയാകുന്ന മഗളിര്‍ മട്ടും എന്ന ചിത്രവും മെയ് 1നാണ് തിയേറ്ററുകളില്‍ എത്തുക. ഇതോടെ തിയേറ്ററുകളില്‍ മുന്നേറുന്നത് ജ്യോതിയോ നിവിനോ എന്നു കാത്തിരിക്കുകയാണ് തമിഴകം.

നേരത്തിനു ശേഷം നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രമാണ് റിച്ചി. നേരം, പ്രേമം തുടങ്ങിയ സിനിമകളിലൂടെ തമിഴ് നാട്ടില്‍ നിരവധി ആരാധകരുള്ള താരമാണ് നിവിന്‍. സിനിമയില്‍ നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രഥത്തിന്റെ പേരാണ് റിച്ചി. രണ്ടു കഥാപാത്രങ്ങളായിട്ടാണ് സിനിമ സഞ്ചരിക്കുന്നത്. നിവിനും നാട്ടിയുമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ സൗഹൃദവും അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ കഥ. ലോക്കല്‍ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.

നിവിന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനായി ഒരു പ്രധാന വേഷത്തില്‍ പ്രകാശ് രാജും എത്തുന്നു. ഒരു പളളി വികാരിയുടെ റോളിലാണ് പ്രകാശ് രാജ് എത്തുക. ശ്രദ്ധ ശ്രീനാഥ് നായികായകുന്ന ചിത്രത്തില്‍ ലക്ഷ്മിപ്രയ, ചന്ദ്രമൗലി എന്നിവരാണ് മറ്റു താരങ്ങള്‍. കന്നഡയില്‍ സൂപ്പര്‍ഹിറ്റായ " ഉള്ളിടവരു കണ്ടാതെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ചിത്രം.

തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ചിത്രം. തൂത്തുക്കുടി, കൂടാലം, മണപ്പാടി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
നിവിന്‍ പോളിയുടെ "റിച്ചി' മെയ് 12ന് എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക