Image

മുഹസ്സിന് കേരള വിഭാഗം യാത്രയയ്പ്പ് നല്‍കി .

Published on 29 March, 2017
മുഹസ്സിന്    കേരള വിഭാഗം യാത്രയയ്പ്പ്  നല്‍കി .

മസ്‌കാറ്റ് :  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം സ്ഥാപകരില്‍ ഒരാളും ദീഘകാലം കേരള വിഭാഗത്തിന്റെ മാനേജ്‌മെന്റ് കമ്മറ്റിയില്‍ അംഗവുമായിരുന്ന മുഹസ്സിന് കേരള വിഭാഗം യാത്രയയ്പ്പ്  നല്‍കി . 
റൂവിയിലെ കേരള വിഭാഗം ഓഫീസില്‍ കൂടിയ യോഗത്തില്‍ കേരള വിഭാഗം കണ്‍വീനര്‍ രതീശന്‍ അദ്ധ്യക്ഷത വഹിച്ചു . 

കോ കണ്‍വീനര്‍ പ്രസാദ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ഷാജി സെബാസ്റ്റന്‍, അജയന്‍ പൊയ്യാര,  സുനില്‍, കെ.എന്‍ .വിജയന്‍.വിത്സന്‍ വി ജോര്‍ജ് ,മോഹന്‍ കരുവള്ളൂര്‍ ,ഷാ നാസ് ജാബിര്‍, നാസ്സര്‍, മാധവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

കേരള വിഭാഗം സ്ഥാപക കണ്‍വീനര്‍ പി.എം. ജാബിര്‍ കേരള വിഭാഗത്തിന്റെ ഉപഹാരം മുഹസ്സിന് സമ്മാനിച്ചു

വാര്‍ത്ത!    ബിജു . വെണ്ണികുളം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക