Image

ഷൂട്ടിംഗിനിടെ പരുക്കേറ്റ വിഷ്ണു ഉണ്ണികൃഷ്ണന് പകരം ധര്‍മ്മജന്‍

Published on 29 March, 2017
ഷൂട്ടിംഗിനിടെ പരുക്കേറ്റ വിഷ്ണു ഉണ്ണികൃഷ്ണന് പകരം ധര്‍മ്മജന്‍
ഷൂട്ടിംഗിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് നടന് വിഷ്ണു ഉണ്ണികൃഷ്ണന് ഡോക്ടര്‍മാര്‍ മൂന്ന് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. മുഴുനീള വേഷമായിരുന്നു വിഷ്ണു അവതരിപ്പിക്കേണ്ടിയിരുന്നത്. പരുക്കേറ്റ കാരണം വിഷ്ണു പിന്മാറിയതോടെ ധര്‍മ്മജന്‍ ഈ വേഷം അവതരിപ്പിക്കും.

മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റിന്റെ ചിത്രീകരണത്തിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച വിഷ്ണുവിന് പരുക്കേറ്റത്. സംഘട്ടന രംഗത്തിനിടെ വിഷ്ണുവിന്റെ കൈക്കുഴയ്ക്കാണ് പരുക്കേറ്റത്. പ്ലേഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക