Image

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എടിഎമ്മുമായി സ്വിസ് ബാങ്ക്

Published on 29 March, 2017
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എടിഎമ്മുമായി സ്വിസ് ബാങ്ക്
      ജനീവ: എടിഎം സേവനങ്ങള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ സാധ്യമാക്കുന്ന പദ്ധതിയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൂസേണ്‍ ബാങ്ക് രംഗത്തുവന്നു. ഇത്തരത്തിലുള്ള ആദ്യ എടിഎം എബികോണില്‍ ചൊവ്വാഴ്ച പ്രവര്‍ത്തനമാരംഭിച്ചു.

സിക്‌സ് എന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് കന്പനിയാണ് ഇതിനു പിന്നില്‍. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ എടിഎം സ്ഥാപിച്ചിരിക്കുന്നത്. വിജയകരമായാല്‍ ഇതു വ്യാപകമാക്കും. യുഎസ് സ്ഥാപനമായ എന്‍സിആര്‍ ആണ് പുതിയ തരം മെഷീന്‍ നിര്‍മിച്ചിരിക്കുന്നത്. എടിഎംഫ്യൂച്ചൂറ എന്ന സോഫ്റ്റ് വെയറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പിഞ്ച്, സ്വൈപ്പ്, സൂം രീതികളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ടാബ്ലറ്റിന്റെ മാതൃകയിലാണ് ഇതിന്റെ ഉപയോഗം.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഓതറൈസ് ചെയ്യുന്ന ബാങ്കിംഗ് സേവനത്തിന് ഫോണില്‍ കിട്ടുന്ന ക്യുആര്‍ കോഡാണ് മെഷീനില്‍ ഉപയോഗിക്കുക. 

വീഡിയോ ബാങ്കിംഗ് എന്ന നൂതന സംവിധാവും ഇതിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എടിഎം ഉപയോഗിച്ചുതന്നെ പുതിയ അക്കൗണ്ട് തുറക്കാനും സ്‌ക്രീനില്‍ കൈയൊപ്പിടാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക