Image

ലണ്ടനില്‍ ക്രിസ്തീയ സംഗീതനിശ 'ട്രാന്‍സ്‌ഫോം 2017’ ഏപ്രില്‍ ഒന്നിന്

Published on 29 March, 2017
ലണ്ടനില്‍ ക്രിസ്തീയ സംഗീതനിശ 'ട്രാന്‍സ്‌ഫോം 2017’ ഏപ്രില്‍ ഒന്നിന്
 ലണ്ടന്‍: റോയല്‍ സിഗ്‌നറ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തീയ സംഗീതസന്ധ്യ 'ട്രാന്‍സ്‌ഫോം 2017’ ലണ്ടനിലെ റിക്‌സ്മാന്‍വര്‍ത്ത് സ്‌കൂളില്‍ ഏപ്രില്‍ ഒന്നിന് (ശനി) വൈകുന്നേരം 5.30ന് നടക്കും. 

സംഗീതസന്ധ്യയില്‍ ഇന്ത്യയിലെ പ്രമുഖ ക്രിസ്തീയ മ്യൂസിക് ബാന്‍ഡ് ലീഡര്‍ ആയ ഷെല്‍ഡണ്‍ ബംഗെര നേതൃത്വം നല്‍കുന്നു. ഷെല്‍ഡനോടൊപ്പം സാം ദാനിയേല്‍, ലിഡിയ ജെനിസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട് transform17.eventbrite.co.uk എന്ന വെബ്‌സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

വിവരങ്ങള്‍ക്ക്: ബെന്‍ 07733363086.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക