Image

ദ്രോഹഡയില്‍ എംജഐസ്എസ്എ അയര്‍ലന്‍ഡ് റീജണ്‍ ബാലകലോത്സവം മേയ് ആറിന്

Published on 29 March, 2017
ദ്രോഹഡയില്‍ എംജഐസ്എസ്എ അയര്‍ലന്‍ഡ് റീജണ്‍ ബാലകലോത്സവം മേയ് ആറിന്
 ദ്രോഹഡ: അയര്‍ലന്‍ഡിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എംജഐസ്എസ്എ അയര്‍ലന്‍ഡ് റീജണ്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ബാലകലോത്സവം മേയ് ആറിന് (ശനി) ദ്രോഹഡ മാര്‍ അത്താനാസിയോസ് പള്ളിയില്‍ (ഔവര്‍ ലേഡീസ് കോളജ്, ഗ്രീന്‍സ് ഹില്‍, ദ്രോഹഡ) നടക്കും. 

കുട്ടികളെ നാലു വിഭാഗങ്ങളിലായി (സീനിയര്‍ ഇന്‍ഫന്റ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍) തിരിച്ച് സംഗീതം, പ്രസംഗം, അരാധനാഗീതം (മലയാളം , സുറിയാനി), തങ്കവാക്യം, ബൈബിള്‍ ടെസ്റ്റ്, ബൈബിള്‍ ക്വിസ് തുടങ്ങിയവയിലാണ് മത്സരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ അതാത് സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും ലഭിക്കും.

ഫാ. ബിജു മത്തായി പാറെക്കാട്ടില്‍ (ഡയറക്ടര്‍) 089 423 9359, ജൂബി ജോണ്‍ (സെക്രട്ടറി) 087 943 2857.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക