Image

സുവര്‍ണ ജൂബിലി തിളക്കത്തില്‍ ദുബായ് സെന്റ് മേരീസ് ദേവാലയം

Published on 29 March, 2017
സുവര്‍ണ ജൂബിലി തിളക്കത്തില്‍ ദുബായ് സെന്റ് മേരീസ് ദേവാലയം
  ദുബായ്: ദുബായിയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം സുവര്‍ണ ജൂബിലി തിളക്കത്തില്‍. സെന്റ് മേരീസ് കാത്തലിക് ദേവാലയമാണ് സുവര്‍ണ ജൂബിലി ആഘോഷിക്കാനൊരുങ്ങുന്നത്. ഏപ്രില്‍ 27, 28 തീയതികളിലാണ് ആഘോഷപരിപാടികള്‍. ഒരുക്കങ്ങള്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ക്കെ ആരംഭിച്ചിരുന്നു.

1966 മേയിലാണ് ദേവാലയ നിര്‍മാണത്തിനു തുടക്കം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ഏപ്രില്‍ ഏഴിന് ദേവാലയത്തിന്റെ ഉദ്ഘാടന കര്‍മം നടന്നു. 1989ല്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്നതിനായി ദേവാലയം പുതുക്കി നിര്‍മിച്ചു.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ആഘോഷ പരിപാടികളും നടക്കുന്നുണ്ടെന്ന് സെന്റ് മേരീസ് കാത്തലിക് ചര്‍ച്ച് വികാരി ഫാ.ലെനി ജെ.എ. പറഞ്ഞു. ഇപ്പോള്‍ ആഴ്ചയില്‍ 80,000ല്‍ അധികം ആളുകള്‍ ദേവാലയത്തില്‍ എത്തുന്നുണ്ടെന്നും പ്രത്യേക ദിനങ്ങളില്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാണെന്നും ഫാ.ലെനി പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക