Image

ഫിലിപ്പ് എം. വര്‍ഗീസിന് എക്‌സലന്‍സ് അവാര്‍ഡ്

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 29 March, 2017
ഫിലിപ്പ് എം. വര്‍ഗീസിന് എക്‌സലന്‍സ് അവാര്‍ഡ്
ഡെന്‍വര്‍: ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഫിലിപ്പ് എം വര്‍ഗീസ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കിഡ്‌നി പേഷ്യന്‍സിന്‍െറ മെഡല്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. ബൗണ്ട് ബ്രൂക്ക് ന്യൂജേഴ്‌സി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡവിറ്റ കിഡ്‌നി കെയറിന്‍െറ ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്ററായി കഴിഞ്ഞ 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് വര്‍ഗീസിന്‍െറ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന വൃക്ക രോഗത്തിനുള്ള ഡയാലസിസ് യൂണിറ്റുകള്‍ നേടിയ തിളക്കമാര്‍ന്ന നേട്ടത്തിനാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കിഡ്‌നി പേഷ്യന്‍സിന്‍െറ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഫിലിപ്പ് എം. വര്‍ഗീസ് മേല്‍നോട്ടം വഹിക്കുന്ന ഡവിറ്റ കിഡ്‌നി കെയര്‍ ഡയാലസിസ് യൂണറ്റുകള്‍ മെഡിക്കെയര്‍ ആന്‍ഡ് മെഡിക്കെയ്ഡ് സര്‍വീസിന്‍െറ ഫയ്‌വ് സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. ഡവിറ്റ കിഡ്‌നി കെയറിലെ ഗുരുതരാവസ്ഥയിലുള്ള വൃക്കരോഗം ബാധിച്ച രോഗികളുടെയും ഡയാലസിസിനു വിധേയരാകുന്ന വൃക്ക രോഗികളുടെയും ചികിത്സയുടേയും പരിചരണത്തിന്‍േറയും മാതൃകാപരമായ നിലവാരം ഈ രംഗത്തെ മറ്റുസ്ഥാപനങ്ങള്‍ക്ക് മാര്‍ക്ഷദര്‍ശ്ശനമാണെന്നും വിലയിരുത്തപ്പെട്ടിരുന്നു.
More: http://pressreleases.davita.com/2017-03-21-DaVita-Teammate-Awarded-Medal-of-Excellence-from-American-Association-of-Kidney-Patients
ഫിലിപ്പ് എം. വര്‍ഗീസിന് എക്‌സലന്‍സ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക