Image

കെ.എച്ച്.എന്‍.എ 2017 ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്‍ സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 29 March, 2017
കെ.എച്ച്.എന്‍.എ 2017 ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷന്‍ സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിച്ചു
ഷിക്കാഗോ: 2017 ജൂലൈ 1 മുതല്‍ 4 വരെ മിഷിഗണിലെ ഡിട്രോയിറ്റില്‍ (Edwards Village Hotel, 600 Town Center Drive, Dearborn, MI 48126) നടക്കുന്ന ഗ്ലോബല്‍ ഹിന്ദു കണ്‍വന്‍ഷനുവേണ്ടി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് രചകള്‍ ക്ഷണിക്കുന്നു.

രണ്ടായിരത്തില്‍പ്പരം പേര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളും, പരസ്യങ്ങള്‍ നല്‍കിയവരും ഉള്‍പ്പെടെ എല്ലാവരിലും സുവനീര്‍ എത്തുന്നു. മൂന്നൂറോളം പേജുകളോടെ, കൂടാതെ സുവനീര്‍ ഓണ്‍ലൈന്‍ പതിപ്പ് കെ.എച്ച്.എന്‍.എ വെബ്‌സൈറ്റിലൂടെ (www.namaha.org) ലോകമെമ്പാടുമുള്ള മലയാളികളിലും എത്തുന്നതാണ്.

മലയാള സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രശസ്തരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനൊപ്പം അമേരിക്കയിലെ സാഹിത്യകാരില്‍ നിന്നും, അഭിരുചിയുള്ള കുട്ടികളില്‍ നിന്നുംഉള്ള രചനകള്‍ കൂടി ഉള്‍പ്പെടുത്തുന്നു.

"ആര്‍ഷദര്‍ശനങ്ങള്‍ ആനുകാലിക ജീവിതത്തില്‍' എന്ന മുഖ്യ വിഷയത്തോടൊപ്പം ആയുര്‍ജീവനം (ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ളവ), യോഗ, ആത്മീയം എന്നീ വിഷയങ്ങളും ലേഖനങ്ങള്‍ക്ക് പരിഗണിക്കുന്നു.

പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കുമ്പോള്‍ മൗലീകവും ലളിതവുമായ സൃഷ്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. തെരഞ്ഞെടുത്തവ ആശയം ചോര്‍ന്നുപോകാതെ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുവാനുള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. സൃഷ്ടികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ആവാം. മറ്റു റഫറന്‍സ് സ്വന്തം ലേഖനങ്ങളില്‍ ഉപയോഗിക്കുന്നവര്‍ അത് വ്യക്തമായി സൂചിപ്പിക്കുമല്ലോ.പുനപ്രസിദ്ധീകരണങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നതാണ്. പരിമിതമായ പേജുകളാണ് ലേഖനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ദൈര്‍ഘ്യമേറിയ ലേഖനങ്ങള്‍ ഒഴിവാക്കുക.

ഫുള്‍ പേജ് പരസ്യങ്ങള്‍ 500 ഡോളര്‍, ഹാഫ് പേജ് പരസ്യങ്ങള്‍ 300 ഡോളര്‍ എന്നീ നിരക്കുകളില്‍ പ്രസിദ്ധീകരിക്കുന്നു. പരസ്യങ്ങളും സാഹിത്യ സൃഷ്ടികളും മെയ് 1-നു മുമ്പായി khnasouvenir2017@gmail.com എന്ന ഇമെയില്‍ അഡ്രസില്‍ അയച്ചു തരേണ്ടതാണ്. പരസ്യങ്ങള്‍ക്കുള്ള ചെക്കുകള്‍ കെ.എച്ച്.എന്‍.എയുടെ പേരില്‍ എടുത്ത്
KHNA
400 Ann Arbor Road, Suite 205
Plymouth, MI 48170, USA എന്ന വിലാസത്തില്‍ എത്തിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ശ്രീനിവാസന്‍ (ഷിക്കാഗോ) 630 400 9735, പ്രസന്നന്‍ പിള്ള (ഷിക്കാഗോ) 630 935 2990, ബിജു കൃഷ്ണന്‍ (ഷിക്കാഗോ) 847 461 9630, മഹേഷ് കൃഷ്ണന്‍ (ഷിക്കാഗോ) 630 664 7431, ബിന്ദു പണിക്കര്‍ (ഡിട്രോയിറ്റ്) 248 396 0440, മുരളി ജെ. നായര്‍ (ഫിലാഡല്‍ഫിയ) 347 421 0909, ഉണ്ണികൃഷ്ണന്‍ ടി. (ഫ്‌ളോറിഡ) 813 334 0123, രഞ്ജിത് നായര്‍ (ഹ്യൂസ്റ്റണ്‍) 551 689 1543, ,സുരേഷ് തെക്കോട്ട് (മിനിയാപ്പോളിസ്) 763 234 9824, ഗോപാലന്‍ നായര്‍ (ന്യൂയോര്‍ക്ക്) 347 707 0941).

സതീശന്‍ നായര്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക