Image

തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു

പി. പി. ചെറിയാന്‍ Published on 29 March, 2017
തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു
വാളകം: സുപ്രസിദ്ധ സുവിശേഷ പ്രസംഗികനും, വാഗ്മിയും ദൈവവചന പണ്ഡിതനും, വ്യാഖ്യാതാവുമായ തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. ബ്രദരണ്‍ സഭാംഗമാണ്. 82 വയസ്സായിരുന്നു.

ചില വര്‍ഷങ്ങളായി രോഗാതുരനായി കഴിഞ്ഞിരുന്ന കൃഷ്ണന്‍ കുട്ടി മാര്‍ച്ച് 30 രാവിലെ 8. 30 നാണ് അന്തരിച്ചത്.

അമേരിക്കയില്‍ നിരവധി പ്രസംഗ പരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള കൃഷ്ണന്‍ കുട്ടിക്ക് വലിയൊരു സുഹൃദ് വലയമാണ് ഇവിടെയുള്ളത്.

ഹൈന്ദവ പശ്ചാത്തലത്തില്‍ നിന്നും ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന കൃഷ്ണന്‍ കുട്ടിയുടെ അനര്‍ഗളമായി ഒഴുകിയെത്തുന്ന വാഗ്‌ധോരണിയും, ഘടനഗംഭീര ശബ്ദവും, കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നതായിരുന്നു. ഹിന്ദു പുരാണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളെ വിശുദ്ധ ബൈബിളിലെ കഥാപാത്രങ്ങളെ വിശുദ്ധ ബൈബിളിലെ കഥാപാത്രങ്ങളുമായി സമന്വയിപ്പിച്ചു ചിത്രാകരിക്കുവാന്‍ കൃഷ്ണന്‍ കുട്ടിക്കുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു.

എവിടെയെല്ലാം സുവിശേഷ പ്രസംഗങ്ങള്‍ നടത്തുന്നുവോ അവിടെയെല്ലാം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്ന വാചകങ്ങളാണ് 'ഒരിക്കല്‍ കുട്ടി എന്റെ കൈകള്‍ നീട്ടി പ'ിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്ന ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര, ഇരുപത്തിയഞ്ചാം വയസ്സിന്റെ  നല്ല സമയം, പക്ഷെ എഴുതിവച്ചു. ജീവിച്ചാല്‍ ക്രിസ്തുവിന് വേണ്ടി, പ്രവര്‍ത്തിച്ചാല്‍ ക്രിസ്തുവിന് വേണ്ടി, മരിച്ചാല്‍ ക്രിസ്തുവിന് വേണ്ടി'.

ഭാര്യ എല്‍സി, മക്കള്‍ കൃപജ, വല്‍സലന്‍, ക്രിസ് എന്നിവര്‍ ഉള്‍പ്പെടുന്നതായമ് കുടുംബം.

വാളകം ബ്രദരണ്‍ അസംബ്ലിയില്‍ ഏപ്രില്‍ 1 ശനി- രാവിലെ 9 മണിക്ക് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും 12. 30 ന് സംസാരവും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: K.J. Shaiju- 919447984515


പി. പി. ചെറിയാന്‍

തിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചുതിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചുതിരുവട്ടാര്‍ ആര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു
Join WhatsApp News
pappu 2017-03-30 14:54:58

condolence.If he was a real christen why he kept his hindu name. He should have change his name . Because by keeping his name he can get all credit and Money. Whoever doing this type of thing (especially when these people become pentacose) mainly their purpose to get money. Sorry for these type of people.

Proud Sickular 2017-03-31 06:36:33
ഹിന്ദു മതത്തിനു എന്തോ സംഭവിച്ചിട്ടുണ്ട്. അഥവാ ആര്‍.എസ്.എസ്. തത്വശാസ്ത്രം, ആയി ഹിന്ദു മതം മാറിയിരിക്കുന്നു. മതം മാറുന്നത് ഇത്ര വലിയ കായമൊന്നുമല്ല. മാറ്റമാണു ലോകം.
എത്രയോ ക്രിസ്ത്യന്‍ സായിപ്പുമാര്‍ ഹിന്ദുക്കളാകുന്നു. അവര്‍ പെരു മാറ്റണമെന്നൊന്നുമില്ല.
മതം മാറ്റം, പെരുമാറ്റ്ം ഇതൊക്കെ വ്യക്തിയുടെ സ്വാതന്ത്യമാണു. ഹിന്ദുക്കള്‍ക്ക് ഈ സ്വാതന്ത്യമൊന്നും വേണ്ടേ? 
Naradan 2017-03-31 08:42:42
 നാരായണൻ  ഉപദേശി , മുഹമ്മദ്  ഉപദേശി  എന്നൊക്കെ  പറഞ്ഞു  തട്ടിപ്പു  തുടരാൻ വളരെ  എളുപ്പം . പേര്  മാറുന്നതിനാൽ  കൂടുതൽ  ലാഭം  മുൻ  പേര് thane. ഒരു  മതവും മറ്റൊന്നിനാൽ  മെച്എം അല്ല.  പണി  എടുക്കാതെ  തട്ടിപ്പു  നടത്തുന്ന  വചന  കൂലിക്കാർ 
George V 2017-03-31 12:19:51
മലയാളത്തിൽ ഇരുപതിലേറെ മുഴുവൻ സമയ സുവിശേഷ ചാനൽ ഉണ്ട്. കൂടാതെ രാവിലെ മിക്കവാറും എല്ലാ ചാനലിലും അര മണിക്കൂർ പ്രസംഗവും എല്ലാ അസുഹങ്ങളും മാറ്റിയതായി സാക്ഷ്യം പറയാൻ പ്രത്യേകം പരിശീലനം ലഭിച്ച ആളുകളും. കുറ്റം പറയരുതല്ലോ ഈയിടെ കുറെ സാമിമാരും ഇറങ്ങിയിട്ടുണ്ട്. പക്ഷെ രോഗശാന്തി അത് നമ്മൾ ക്രിസ്ത്യാനികളുടെ ഹൈലൈറ്റ് ആണ്.  സർക്കാർ ഇതൊരു വ്യവസായമായി പ്രഖ്യാപിക്കണം എന്നാണു  എന്റെ ഒരു ഇത്. യാതൊരു മുതൽ മുടക്കും ഇല്ലാതെ തുടങ്ങുമ്പോൾ തന്നെ വരുമാനം കിട്ടുന്ന വേറൊന്നും ഇല്ല.   നികുതി ആണേ കൊടുക്കുകയും വേണ്ട. മെഡിക്കൽ ടൂറിസം എന്നപോലെ വിധേസികളെയും ആകർഷിക്കാൻ സാദിക്കും. ധാരാളം ചെറുപ്പക്കാർക്കൊരു തൊഴിൽ കിട്ടിയാൽ നല്ലതല്ലേ. 
anti-RSS 2017-03-31 14:00:08
ഹിന്ദു മതത്തിലുള്ളവരെല്ലാം തുല്യരാണോ? ദലിതര്‍ക്ക് അഭിമാനിക്കാന്‍ എന്താണുള്ളത്? 
from madhyamam 2017-03-31 14:25:52
ആഭ്യന്തര യുദ്ധത്തിന്റെ മണിമുഴക്കം
പ്രൊഫ. അപൂര്‍വാനന്ദ്‌ 

ഇന്ത്യ മഹാരാജ്യമേ, ജാഗ്രത്താവുക! ഒരു ആഭ്യന്തര യുദ്ധത്തിലേക്കാണ് നീ നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ ഇതിനകംതന്നെ നീ ആഭ്യന്തര കലാപത്തില്‍ അകപ്പെട്ടിരിക്കുന്നു. വാചകക്കസര്‍ത്തോ വെറും വായ്ത്താരിയോ അല്ല ഇത്. യു.പിയില്‍ കശാപ്പുശാലകള്‍ ബലംപ്രയോഗിച്ച് അടച്ചുപൂട്ടുന്നു, പലതും പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്നു. ചെറിയ ആട്ടിറച്ചി വില്‍പനശാലകള്‍ക്കും അവിടെ രക്ഷയില്ല. ഇതുമൂലം ആയിരങ്ങള്‍ക്ക് തൊഴിലും ഉപജീവന മാര്‍ഗവും നഷ്ടമായിക്കൊണ്ടിരിക്കുന്നു. ജനജീവിതം മെച്ചപ്പെടുത്തേണ്ട ബാധ്യത നിര്‍വഹിക്കേണ്ട ഭരണകര്‍ത്താക്കളുടെ ഉത്തരവ് പ്രകാരമാണ് ഇവയെല്ലാം സംഭവിക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. രാജസ്ഥാനിലെ ജയ്പൂരില്‍ മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പട്ടാപ്പകലായിരുന്നു തകര്‍ക്കപ്പെട്ടത്. ഹോട്ടല്‍ ഉടമയെയും തൊഴിലാളികളെയും ജനക്കൂട്ടം വളഞ്ഞിട്ട് തല്ലി. നിയമപാലകരും സംഭവത്തില്‍ അക്രമികളുടെ പക്ഷംചേര്‍ന്നു! യു.പിയിലെ പുതിയ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടവരെപോലും പിടികൂടി ജയിലിലടക്കുന്ന വാര്‍ത്തകളും ധാരാളമായി പുറത്തുവരുന്നു.

ഇത്തരം സംഭവങ്ങളോട് ഐന്റ സഹ പൗരന്മാരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് എനിക്ക് അറിയാം. ഇന്ത്യയെപ്പോലെ വലിയ ജനസമ്പത്തുള്ള ഒരു രാജ്യത്ത് ആനുപാതികമായി നോക്കുേമ്പാള്‍ ഇവ നിസ്സാരസംഭവങ്ങള്‍ മാത്രം എന്നാകും പലരുടെയും വാദം. മുസ്ലിംകള്‍ക്ക് എന്തുകൊണ്ട് മാംസഭക്ഷണം ഉപേക്ഷിച്ചുകൂടാ? ഉപജീവനത്തിന് അവര്‍ എന്തിന് കശാപ്പിനെതന്നെ അവലംബിക്കണം? മുസ്ലിം സ്ത്രീകള്‍ എന്തിന് സദാ പര്‍ദ ധരിക്കണം? എന്തിന് ബീഫ് കഴിക്കണം? ഇത്തരം ചോദ്യങ്ങളും സന്ദേഹങ്ങളുമാണ് പൊതുസമൂഹത്തില്‍ ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

വാസ്തവത്തില്‍ ഇത് മുസ്ലിംകള്‍ക്കു നേരെയുള്ള യുദ്ധംതന്നെയാണ്. തൂമ്പയെ തൂമ്പ എന്നു വിളിക്കേണ്ടതുപോലെ യുദ്ധത്തിന് ആ പേരുതന്നെ നല്‍കുക. മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ ദേശവ്യാപകമാണ്. ആയിരക്കണക്കിന് മുസ്ലിംകള്‍ അസമില്‍നിന്ന് കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വനസംരക്ഷണവാദം ഉയര്‍ത്തിയാണ് മുസ്ലിംകളെ അവരുടെ ആവാസഗേഹങ്ങളില്‍നിന്ന് തുരത്തിയോടിക്കുന്നത്. എന്നാല്‍, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാന്‍പോലും ദേശീയ മനോനില തയാറല്ല! ഉത്തരാഖണ്ഡില്‍ ഇലക്ഷന് തൊട്ടുമുമ്പ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് 16കാരനായ മുസ്ലിം യുവാവിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി. പിറ്റേന്ന് അവെന്റ ജഡമായിരുന്നു പൊലീസുകാര്‍ അവെന്റ വീട്ടുകാര്‍ക്ക് നല്‍കിയത്. ഭരണകൂട മെഷിനറി ആ ജീവന്‍ കവര്‍ന്നതിനെതിരെ ആരും പരാതിപ്പെട്ടില്ല. നീതിക്കുവേണ്ടിയുള്ള മുറവിളികളൊന്നും ഉയര്‍ന്നില്ല. ഡല്‍ഹി ജെ.എന്‍.യുവിലെ മുസ്ലിം വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിട്ട് മാസങ്ങള്‍ പിന്നിടുന്നു. എന്നാല്‍, അയാള്‍ ഭീകരരോട് അനുഭാവം പുലര്‍ത്തുന്നു എന്നതു മാത്രമാണ് മാധ്യമങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ച ഏകകാര്യം.

ശാരീരിക പീഡകള്‍ മാത്രമല്ല, മുസ്ലിം ഇന്ത്യയെ നോവിപ്പിക്കുന്നത്. തങ്ങള്‍ ഈ രാജ്യത്തെ തടവുപുള്ളികളാണ് എന്ന് കരുതാന്‍ നിര്‍ബന്ധിതരാകുന്നത് യു.പിയിലെ മുസ്ലിംകള്‍ മാത്രവുമല്ല. യു.പിയിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമായൊരു സന്ദേശമായിരുന്നു. മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണങ്ങളുടെ പേരില്‍ മാത്രം അംഗീകാരം നേടിയ ഒരാളെ മുഖ്യമന്ത്രി പദവിയില്‍ അവരോധിക്കപ്പെട്ടതോടെ മുസ്ലിംകള്‍ ഒന്നുകൂടി അപമാനിക്കപ്പെട്ടു. ഈ അവഹേളനങ്ങള്‍ക്കൊപ്പം മുസ്ലിംസ്ത്രീകളെ കൂടുതല്‍ നിന്ദിക്കുന്നതില്‍ മാധ്യമങ്ങള്‍ ബി.ജെ.പിയുമായി കൈകോര്‍ത്തു.

കശാപ്പുശാലകള്‍ തകര്‍ക്കപ്പെട്ടതോടെ സാധാരണക്കാരായ മുസ്ലിംകളുടെ സാമ്പത്തിക നെട്ടല്ലുകൂടി തകര്‍ക്കപ്പെട്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുന്തോറും മുസ്ലിംവിരുദ്ധ വികാരം രൂക്ഷമാക്കുന്ന ഭരണകര്‍ത്താക്കളുടെ അടിമകളായിത്തീരുകയാണ് മുസ്ലിംകള്‍. ആഹാരശീലങ്ങളില്‍ മാറ്റത്തിന് തയാറാകണമെന്ന് രണ്ടുവര്‍ഷം മുമ്പുതന്നെ മാധ്യമങ്ങള്‍ മുസ്ലിംകളോട് ആവശ്യപ്പെട്ടിരുന്നു. ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത് തടയാന്‍ ആഭ്യന്തരമന്ത്രി ബി.എസ്.എഫിന് നിര്‍ദേശം നല്‍കിയ സന്ദര്‍ഭത്തിലായിരുന്നു അത്. മാട്ടിറച്ചി കഴിക്കുന്ന ശീലം ബംഗ്ലാദേശികള്‍ മറക്കെട്ട എന്നായിരുന്നു അന്നത്തെ ഉപദേശം. വിവിധ ദാര്‍ശനികധാരകളെ കൂട്ടിയിണക്കുന്ന നമ്മുടെ സംസ്‌കൃതിക്ക് നിരക്കാത്തതാണ് മുസ്ലിംകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍. അതിനെ ദലിതുകള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണവുമായി തുലനംചെയ്യാനാകില്ല. ദലിതുകള്‍ക്ക് മുസ്ലിം വിരുദ്ധ റാലികളില്‍ അണിനിരക്കാം. അവര്‍ക്ക് ഹിന്ദുത്വയുടെ ഭാഗമാകാം. എന്നാല്‍, താടിവെച്ച ഒരു മുസ്ലിംയുവാവ് അറസ്റ്റ് ചെയ്യപ്പെട്ടാല്‍ താടിയുള്ള സര്‍വ മുസ്ലിംകളും അറസ്റ്റ് ചെയ്യപ്പെടേണ്ടവരാണെന്ന ഒരു ധാരണ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ആദിവാസികള്‍ക്കും ഹൈന്ദവ സംഘടനയുടെ ഭാഗമാകാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. ഹിന്ദുത്വപാതയിലെ ഏകവിഘ്‌നം മുസ്ലിംകള്‍ മാത്രം! അതിനാല്‍ മുസ്ലിംകളെ പീഡനങ്ങള്‍ക്കിരയാക്കാം, അടിമവത്കരിക്കാം, ചേരികളില്‍ തളച്ചിടാം. മുസ്ലിംസ്പര്‍ശത്താല്‍ ഇന്ത്യന്‍ രാഷ്ട്രീയം കളങ്കിതമാക്കപ്പെട്ടുകൂടാ.

ക്രൈസ്തവര്‍ നേരത്തേതന്നെ നമ്മുടെ മനഃസാക്ഷിയില്‍നിന്ന് തിരോധാനം ചെയ്തിട്ടുണ്ട്. മുസ്ലിംകള്‍ അനുഭവിക്കുന്ന നൈരാശ്യം, അമര്‍ഷം, വേദന എന്നിവയുടെആഴം ഗ്രഹിക്കാനുള്ള ശേഷി നമുക്ക് കൈമോശം വന്നിരിക്കുകയാണ്. അവരുടെ ഭയാശങ്കകളെ നാം തൃണവല്‍ഗണിക്കുന്നു.

അനേകം തലങ്ങളില്‍ മുസ്ലിംകള്‍ ശിഥിലീകരിക്കപ്പെട്ടിരിക്കുന്നു. അവര്‍ ചേരിവത്കരിക്കപ്പെട്ടതില്‍ ആര്‍ക്കുമില്ല പരിഭവം. മനഃശാസ്ത്രപരമായ അവരുടെ ഒറ്റപ്പെടല്‍ സമ്പൂര്‍ണമായിക്കഴിഞ്ഞു. കഴിഞ്ഞകാല ഗൃഹാതുരതകളുടെ ആഘോഷമേളകളില്‍ മുസ്ലിംകളുടെ രോദനങ്ങള്‍ മുങ്ങിപ്പോകുന്നു. ഉര്‍ദു ഭാഷപോലും പ്രതികളുടെ ഭാഷയായി മുദ്രയടിക്കപ്പെടുന്നു. ഉര്‍ദു ലിപികളിലെഴുതപ്പെട്ട ഏതെങ്കിലും രേഖ കൈവശമുള്ളവന്‍ ഉടന്‍ തുറുങ്കിലടക്കേെപ്പട്ടക്കാം. വിദ്വേഷപ്രചാരകരുടെയും കൊലയാളികളുടെയും ഹൃദയനൈര്‍മല്യത്തിെന്റ കഥകള്‍, അവര്‍ മൃഗങ്ങളെ താലോലിക്കുന്ന ചിത്രങ്ങള്‍ തുടങ്ങിയവ സംപ്രേഷണം ചെയ്യുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. അവരുടെ ഹൃദയങ്ങളില്‍ മുസ്ലിംകള്‍ക്ക് സ്ഥാനം ലഭിക്കാത്തത് മുസ്ലിംകളുടെതന്നെ ന്യൂനതകള്‍ മൂലമാെണന്ന പ്രതീതിയും ഈ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര ശൈഥില്യത്തിന് ഉത്തരവാദികള്‍ ഭരണകക്ഷികള്‍ തന്നെയാണെന്ന് ഓരോ അനുഭവങ്ങളും സാക്ഷ്യം വഹിക്കുന്നു. മുസ്ലിംകള്‍ക്കെതിരായ വിദ്വേഷം ഊട്ടിയുറപ്പിക്കുന്നതും ഹിംസാത്മകത പ്രോത്സാഹിപ്പിക്കുന്നതും ഭരണകര്‍ത്താക്കള്‍തന്നെ.

അഭ്യസ്ഥവിദ്യരായ സിവില്‍ സര്‍വിസിലെ അതിസമര്‍ഥരായ ഉദ്യോഗസ്ഥരും പ്രഗല്ഭരായ നിയമപാലകരും മുസ്ലിംവിരുദ്ധ പാതകങ്ങളില്‍ സഹകരിക്കുന്നു എന്ന യാഥാര്‍ഥ്യം രേഖപ്പെടുത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാകുന്നു. നമ്മുടെ അയല്‍ വാസി കരയുേമ്പാള്‍ അതിലൊട്ടും സംഭ്രാന്തിയില്ലാെത സമാധാന ചിത്തരാകാന്‍ സാധിക്കുന്നു എന്ന കാര്യം ഏറ്റുപറയാനും നാം സന്നദ്ധരാവുക.

ഈ ആഭ്യന്തരയുദ്ധത്തില്‍നിന്ന് ദീര്‍ഘകാലത്തിനുശേഷം നാം മോചിതരാകും. ഹിംസയുടെ നൂറുനൂറു കഥകള്‍ അപ്പോള്‍ പുറത്തുവരും. നിഷ്ഠുരതകളില്‍ പങ്കാളികളായതിെന്റ അപമാനഭാരത്താല്‍ നാം ശിരസ്സുതാഴ്ത്തും.

ഇരകളാക്കപ്പെട്ടതിെന്റ പേരില്‍ നാം ഇരകളെത്തന്നെ പഴിച്ചുകൊണ്ടിരിക്കുന്നു. അടച്ചിട്ട കൂടുകള്‍ക്കുള്ളില്‍നിന്ന് അവര്‍ സ്വയം മോചിതരാകെട്ട എന്നതാണ് നമ്മുടെ മനോഭാവം. ഈ നഗ്‌നമായ കാപട്യം ഒരുനാള്‍ തിരിച്ചറിയപ്പെടും. ഒരുപക്ഷേ അന്ന് നാമാരും ജീവിച്ചിരിപ്പുണ്ടാകില്ല. അതിനാല്‍ ചുരുങ്ങിയപക്ഷം ഇന്ത്യന്‍ ജനതയുടെ പേരില്‍, നമ്മെ പ്രതിനിധാനംചെയ്ത് നിര്‍വഹിക്കപ്പെടുന്ന ചെയ്തികള്‍ ഇവയൊക്കെയാണെന്ന് നമുക്ക് വിളിച്ചുപറയാം, സത്യസന്ധതയോടെ.

ഡല്‍ഹി സര്‍വ്വകലാശാലയിലെ ഹിന്ദി പ്രഫസറാണ് ലേഖകന്‍ 
Dr.Sas 2017-03-31 17:35:33
ഇത്തരം ലേഖനങ്ങൾ ലോകം മുഴുവൻ ഇസ്ലാം മതം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന മുസ്ലിം സംഘടനയായ ജമാ അത്തൈ ഉടമസ്ഥതയിലുള്ള മാധ്യമം എന്ന പത്രത്തിൽ മാത്രെമേ പ്രത്യക്ഷപെടാറുള്ളു.എന്തുകൊണ്ട് ഈമലയാളി  എന്ന പത്രത്തിൽ ഈ ലേഖനം വന്നു എന്നത് ഒരു ചോദ്യമല്ല .ഇനി ഇതിന്റെ പിന്നിൽ ഒരു ചോദ്യമുണ്ടെങ്കിൽ  അതിന്റെ പിന്നിൽ യാതൊരു ഗൂഢാലോചനയില്ല ,സപഷ്ടമായി ,വ്യക്തമായി ആലോചിച്ചതിനു ശേഷമാണു ഈ ലേഖനം തെരഞ്ഞു പിടിച്ചു ഇവിടെ പ്രസിദ്ധികരിച്ചിരിക്കുന്നതു .ബിജെപി ഗവണ്മെന്റ് എന്നും കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് എന്നും , കോൺഗ്രസ് ഗവണ്മെന്റ് എന്നും പറയുന്നതിന് പകരം ഭാരത ഗവണ്മെന്റ് എന്നും കേരളഗവണ്മെന്റ്  എന്നും പറയാൻ നാം ശീലിക്കേണ്ടതാണ് .തല്ലിത്തകർക്കാൻ എളുപ്പമാണ് .പക്ഷെ കൂട്ടിയോചിപ്പിക്കാൻ വളരെ വിഷമമുണ്ട് എന്ന് പത്രാധിപർ ഓർത്താൽ സമുഹത്തിന് അത് നല്ലതായിരിക്കും .
(Dr.Sasi)
Secular Mind 2017-03-31 19:07:47
Dr. Sasi, you are 100 percent wrong. I support "Madhymom views" and the emalaylee because  recently I travelled and studied the situation. It is very bad there. Secularism is in peril there. Do not try  to see in your own way. Do some independent and impartial studies Dr. Sasi.
വിദ്യാധരൻ 2017-03-31 20:39:37
കുംഭാ നദി തടങ്ങളിൽ (കാബൂൾ -അഫ്‌ഗാനിസ്ഥാൻ ) ആരംഭിച്ച് രണ്ടു സഹസ്രാബ്ധങ്ങളിലൂടെ വളർന്ന ആർഷ ഭാരത സംസ്കാരത്തിന്റെ ആധാരശിലകളായ വേദത്രയങ്ങളിലും അനുബന്ധങ്ങളായി രചിക്കപ്പെട്ട ഉപനിഷത്തുകളിലും നിറഞ്ഞു നിൽക്കുന്ന ഈശ്വര സങ്കല്പവും സിനായ് മലയുടെ താഴ്വാരങ്ങളിൽനിന്ന് യോർദാൻ നദി പുളിനങ്ങളിലേക്കും വ്യാപിച്ചു വളർന്ന ജൂതക്രൈസ്തവ ധർമ്മ സങ്കൽപ്പങ്ങളും തമ്മിലുള്ള സാധർമ്യവും സമാനതയും അത്ഭുതകരമാണ്. എന്നാൽ പിന്നീട് ശതാബ്ദങ്ങളിലൂടെ ധർമ്മകർമ്മങ്ങൾ സംഘടിതമതങ്ങളിലേക്ക് രൂപഭേദം സംഭവിച്ചതനുസരിച്ച് മൗലിക ധർമ്മ തത്വങ്ങൾ ക്രമേണ വിസ്മരിക്കപ്പെടുകയും നിക്ഷിപ്‌ത താൽപര്യങ്ങളാലുടലെടുത്ത ആചാര അനുഷ്ഠാനങ്ങൾ മാത്രമായി ചുരുങ്ങുകയും ചെയ്‌തു. വേദോപനിഷത് ധർമ്മ വിദ്യാഭ്യാസം വളരെ ചെറിയ ഒരു ന്യുനപക്ഷത്തിന്റെ മാത്രം അവകാശമായി തീർന്നു. ആ സമൂഹത്തിൽ തന്നെ വീണ്ടും വളരെ ചെറിയൊരംശം ജനങ്ങളുടെ കർമ്മമായി, ഉപജീവന മാർഗ്ഗമായി അധഃപതിച്ചു. മാനവ ധർമ്മ കർമ്മങ്ങളെ സംബന്ധിച്ച് ഈ ശോചനിയാവസ്തക്ക് വളരെയധികം ആക്കം വർദ്ധിക്കുവാനിട നൽകിയ മറ്റൗരു പ്രതിഭാസം മതങ്ങളുടെ രാഷ്ട്രീയവൽക്കരണമാണ്. സാമൂഹ്യ ദുഃസ്ഥിതികളും സാമ്പത്തികാസമത്വവും മൂലധനമാക്കിയിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും മതവും ദൈവ സങ്കല്പത്തേയും നിലനിൽപ്പിനും വളർച്ചക്കുമുള്ള കൈമുതലുമാക്കി മാറ്റി. ഈ കുത്തൊഴുക്കുകളുടെ അലകളിലും ചുഴികളിലും മുങ്ങി താഴുവുകയാണ് മനുഷ്യൻ "  (ദിവ്യസംഗമം )  സനാതനധർമ്മത്തിന്റെ മൗലികബോധനങ്ങൾ ബഹുഭൂരിപക്ഷത്തിനും അജ്ഞതയുടെ അപ്രാഭ്യമേഖലകളിലെ കിട്ടാപ്പോന്നായി അവശേഷിച്ചു കാലാന്തരങ്ങളിൽ ഈ അജ്ഞതയെ മുതലെടുത്തുകൊണ്ട് സംഘടിതമതങ്ങളുടെ മേലാളന്മാരും രാഷ്ട്രീയ ഭിക്ഷാംദേഹികളും ചേർന്ന് സാമാന്യ ജനസഞ്ചയത്തെ എതിർ ചേരികളിൽ നിറുത്തി പരസ്പരം കലഹത്തിനും കൊലക്കും വരെ പ്രേരിപ്പിക്കുന്നു  

 അതുകൊണ്ട് തിരുവട്ടാർ ആർ കൃഷ്ണൻകുട്ടിയെ നിത്യമായ ഉറക്കത്തിൽ നിന്ന് ഉണർത്താതെ, മരിച്ചവരെപ്പോലെ ജീവിക്കുന്ന നിങ്ങൾ, നിങ്ങളുടെ മരച്ചിരിക്കുന്ന ബോധത്തെ ഉണർത്തുക.

"അക്ഷിഭ്യാ നാസിക ഭ്യാം 
കർണ്ണാഭ്യാഞ്  ച്ഛ് ബുകാദധി 
യക്ഷ്മം ശീർഷണ്യ  മസ്ഥിഷ്കാം
ജിഹ്വായ വിവ്യഹാമിതേ" (ഋഗ്വേദം 10 -163 )

അല്ലയോ രോഗ ബാധിത, നിന്റെ കണ്ണുകളിൽനിന്നും നാസികയിൽ നിന്നും കർണ്ണങ്ങളിൽ നിന്നും ചുണ്ടിന്റെ ചുവട്ടിൽ നിന്നും രോഗത്തെ ഞാൻ നീക്കം ചെയ്യുന്നു ശിരോരോഗത്തെ മസ്‌തിഷ്‌കത്തിൽ നിന്നും നാവിൽനിന്നും ഞാൻ അകറ്റുന്നു.
2017-04-01 05:17:41
മാധ്യമം എന്ന പത്രത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ അവരുടെ എല്ലാ ദിവസത്തെയും എഡിറ്റോറിയൽ ഒന്ന് വായിച്ചാൽ ശ്രീ ഓ അബ്ദുൽ റഹ്മാൻ സാഹിബിന്റെ പത്രം എന്താണെന്നു മനസ്സിലാവും. കൂടാതെ അവരുടെ ന്യൂസ് ചാനൽ മീഡിയ one ഒന്നു കാണുക. ജന്മഭൂമി പത്രവും ജനം ടി വി യെക്കാളും വിഷം ആണ് ചീറ്റുന്നത്. മാധ്യമം എപ്പോഴും കൃസ്ത്യൻ സമൂഹത്തെ (ജോസഫ് സാറിന്റെ കൈവെട്ടു, അഭയ കേസ് തുടങ്ങിയ വിഷയങ്ങളിൽ) അനുകൂലിച്ച9511 നിലപാട് ആണ് എടുക്കാറ്. അതുകൊണ്ടു  ഇ മലയാളിയും ചില ക്രിസ്ത്യൻ സംഘടനകളും മാധ്യമത്തെ പിൻ താങ്ങുന്നതിൽ അത്ഭുദം ഇല്ല. പക്ഷെ അവരുടെ തീവ്ര നിലപാട് സമൂഹത്തിനു ദോഷം ആണ്. ജമാ അത്തെ യുടെ വോട്ടു ബാങ്ക് കൊണ്ട് യു ഡി എഫ് നും എൽ ഡി എഫിന്ന് അവർ പ്രിയപ്പെട്ടവരും   
anti-RSS 2017-04-01 05:44:17
പത്രത്തില്‍ ഒരു വിഷവും കണ്ടിട്ടില്ല. ഇന്ത്യയില്‍ ജനാധിപത്യവും പരസപര ബഹുമാനവും ഉണ്ടാകണമെന്നു മാത്രമണു അവര്‍ പറ്യുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ തത്രപ്പെടുന്നവര്‍ക്ക് അത് അലോസരമായിരിക്കും. പ്രസ്തുത ലേഖനം ഒരു ഹിന്ദു ആണു എഴുതിയത്? ഇന്ത്യ ആഭ്യന്തര കലാപത്തിലേക്കല്ല പോകുന്നതെന്നതിനു എന്താണു തെളിവ്? ഹിന്ദുക്കലല്ലാത്തവരെ അടിച്ചമര്‍ത്തുകയും ആക്രമിക്കുകയുമൊക്കെ തുടര്‍ന്നാല്‍ എന്താണുണ്ടാകുക?
മറ്റു വിശ്വാസങ്ങളെ മാനിക്കാത്തവരാണു ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍. ഒന്നും കണ്ടില്ല കേട്ടില്ല എന്നു വിചാരിച്ചാല്‍ അതു ഇന്ത്യക്കിു ദോഷമാകും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക