Image

രാജി വെച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച്‌ `മംഗളം ടെലിവിഷന്‍'

Published on 29 March, 2017
രാജി വെച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച്‌ `മംഗളം ടെലിവിഷന്‍'


തിരുവനന്തപുരം: ഈ മാസം 26-ന്‌ സംപ്രേക്ഷണം ആരംഭിച്ച മംഗളം ടെലിവിഷന്റെന്റെ `വാര്‍ത്താ നിര്‍മ്മാണ'ശൈലിയില്‍ പ്രതിഷേധിച്ച്‌ ചാനലില്‍ നിന്ന്‌ രാജി വെച്ച മാധ്യമപ്രവര്‍ത്തക അല്‍നിമ അഷ്‌റഫിനെതിരെ ചാനല്‍ അധികൃതര്‍. 

ന്യൂസ്‌ എഡിറ്ററും കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്ററുമുള്‍പ്പെടെയാണ്‌ അല്‍നിമയ്‌ക്കെതിരെ ഫേസ്‌ബുക്ക്‌ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്‌.
വളരെ മോശമായ രീതിയിലുള്ള ഫേസ്‌ബുക്ക്‌ പോസ്റ്റാണ്‌ ന്യൂസ്‌ എഡിറ്റര്‍ എസ്‌.വി പ്രദീപ്‌ ഉള്‍പ്പെടെയുള്ളവര്‍ പങ്കുവെച്ചിരിക്കുന്നത്‌. 

 വലിയ രീതിയിലുള്ള പ്രതിഷേധമാണ്‌ ഈ ഫേസ്‌ബുക്ക്‌ പോസ്റ്റുകള്‍ക്ക്‌ നേരിടേണ്ടി വന്നത്‌. ഇതേ തുടര്‍ന്ന്‌ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ പോസ്റ്റും കമന്റുകളും നീക്കം ചെയ്‌തു. പക്ഷേ വീണ്ടും പോസ്റ്റുകളുമായി ഇദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്‌.

എന്റെ കുഞ്ഞനുജത്തീ എന്ന്‌ വിളിച്ചു കൊണ്ടാണ്‌ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ആരംഭഇക്കുന്നത്‌. തുടര്‍ന്ന്‌, നിന്റെ `തൊഴില്‍'പരമായ മികവിനെ കുറിച്ച്‌ വിലയിരുത്തല്‍ ഉണ്ടാകുമെന്നാണ്‌ പ്രദീപ്‌ എഴുതിയിരിക്കുന്നത്‌. വ്യാപകമായ പ്രതിഷേധമാണ്‌ ഇദ്ദഹത്തിന്റെ കമന്റ്‌ ബോക്‌സില്‍ ഉള്ളതെങ്കിലും വീണ്ടും പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുകയാണ്‌ പ്രദീപ്‌.

ട്രെയിനിംഗ്‌ സമയത്ത്‌ പിന്നിലായപ്പോള്‍ അല്‍നിമയെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സി.ഇ.ഒയുടെ നിര്‍ദ്ദേശപ്രകാരം ഒരു അവസരം കൂടി നല്‍കിയതാണെന്നുമാണ്‌ കോ-ഓര്‍ഡിനേറ്റിംഗ്‌ എഡിറ്റര്‍ റിഷി കമാല്‍ മനോജ്‌ പറയുന്നത്‌. 

അവസാനക്കാരിയായാണ്‌ വാര്‍ത്താ വായനക്കാരുടെ പട്ടികയില്‍ അല്‍നിമ ഇടം പിടിച്ചത്‌ എന്നും അദ്ദേഹം പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക