Image

കൊല്‍ക്കത്തയില്‍ തീപിടിത്തം; രണ്ടുപേര്‍ വെന്തുമരിച്ചു

Published on 30 March, 2017
കൊല്‍ക്കത്തയില്‍ തീപിടിത്തം; രണ്ടുപേര്‍ വെന്തുമരിച്ചു

കൊല്‍ക്കത്ത: നഗരത്തിലെ ഗോള്‍ഡന്‍ പാര്‍ക്ക്‌ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ വെന്തുമരിച്ചു. ആറ്‌ പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്‌ച പുലര്‍ച്ചെ 2.55ന്‌ ആയിരുന്നു സംഭവം.

പരിക്കേറ്റവരെ എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന്‌ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.

ഹോട്ടലിലെ അടുക്കളയിലാണ്‌ തീ ആദ്യം കണ്ടത്‌. 31 പേരെ ഹോട്ടലില്‍നിന്നു രക്ഷപ്പെടുത്തിയതായി അഗ്‌നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.

അപകടകാരണം അറിവായിട്ടില്ല. ഫോറന്‍സിക്‌ പരിശോധനകള്‍ക്കുശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളുവെന്ന്‌ അധികൃതര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക