Image

മന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതി

കുര്യന്‍ പാമ്പാടി Published on 30 March, 2017
മന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതി
കേരളത്തിന്റെ നാല്‍പത്തിരണ്ടാമത്തെ ചീഫ് സെക്രട്ടറി ആയി 1981 ബാച്ചിലെ ഐ ഏ എസ് ഓഫീസര്‍ നളിനി നെറ്റോ വെള്ളിയാഴ്ച ചുമതല ഏല്‍ക്കുമ്പോള്‍ ഒരു ചരിത്രം കൂടി എഴുതപ്പെടുകയാണ്. പെണ്‍വിഷയത്തി.ല്‍ ഒരു മന്ത്രി രാജി വച്ചതിന്റെ ഒച്ചപ്പാട് കെട്ടടങ്ങും മുമ്പേ അതേ വിഷയത്തില്‍ 18 വര്ഷം മുമ്പ് മറ്റൊരു മന്ത്രിയെ അധികാരത്തില്‍ നിന്ന് തെറിപ്പിച്ച ആളാണ് ഭരണത്തിന്റെ പരമാധികാരം ഏറുന്നത്.

ഇ.കെ. നായനാര്‍ മന്ത്രിസഭയി.ല്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആയിരിക്കുമ്പോള്‍ 1999 ല്‍ അന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആയിരുന്ന നളിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണനത്തി.ല്‍ രാജിവച്ചോഴിയേണ്ടി വന്നു എ. നീലലോഹിതദാസന്‍ നാടാര്‍.
വനം വകുപ്പ് മന്ത്രി ആയിരിക്കുമ്പോള്‍ നാടാര്‍ പ്രകൃതി ശ്രീവാസ്തവ എന്ന ഐഎഫ്എസ്‌കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും ആരോപണം ഉണ്ടായി. നാടാര്‍ നീണ്ടകാലം കോടതി കയറിയാണ് തടി രക്ഷിച്ചത്. നളിനി ആകട്ടെ ഒരുപാട് ആരോപണങ്ങള്‍ക്കും മനോവിഷമത്തിനും ഇരയുമായി.

മന്ത്രിമാര്‍ ഉള്‍പെടെയുള്ള മാന്യന്മാര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കാലത്ത് നളിനിയെപ്പോലുള്ള ഒരു പെണ്‍സിംഹം അധികാരം കൈയ്യാളുന്നു എന്നത് ലോകം ശ്രദ്ധിക്കുന്ന കാവ്യനീതിയാണ്. അഭിമാനം രക്ഷിക്കാന്‍ ഏതറ്റം വരെ പോരാടാനും മടിയില്ലാത്ത തന്റെടിയാണ് നളിനി നെറ്റോ.

തിരുവനതപുരത്ത് ജനിച്ചു വളര്‍ന്ന നളിനി കെമിസ്ട്രി എം എസ്സി എടുത്തു ഓള്‍ സെയിന്റ്‌സ് കോളജില്‍ പഠിപ്പിച്ച ശേഷമാണ് ഓ.ള്‍ ഇന്ത്യ സര്‍വീസി.ല്‍ പ്രവേശിക്കുന്നത്. അമ്മാവന്റെ (മാതൃ സഹോദരന്‍) പുത്രി ഗിരിജ വൈദ്യനാഥന്‍ ആണു ഇപ്പോള്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്നത് മറ്റൊരു പ്രത്യേകത.

ഗിരിജയുടെ പിതാവ് എസ് വെന്കിട്ടരമണന്‍ റിസെര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്നു. നളിനി നെറ്റോ ആദ്യത്തെ വനിതാ ചീഫ് ഇലക്‌ടോരല്‍ ഓഫീസര്‍ എന്ന നിലയില്‍ ഒമ്പത് വര്ഷം പ്രാഗത്ഭ്യം തെളിയിച്ച വ്യക്തി കൂടിയാണ്.

വിജിലന്‍സ് ഡയറക്ടര്‍ ആയി വിരമിച്ച ഡെസ്മണ്ട് നെറ്റൊയാണ് ഭര്‍ത്താവ്. ഏക മകള്‍ അനിഷ ലണ്ടനില്‍ ഡോക്ടറല്‍ ഗവേഷണം നടത്തുന്നു. നളിനിക്ക് ഓഗസ്റ്റ് വരെ സര്‍വീസ് ഉണ്ട്.

ഇതിനു മുമ്പ് പദ്മ രാമചന്ദ്ര.ന്‍, നീല ഗംഗാധരന്‍, ലിസ്സി ജേക്കബ് എന്നിവരാണ് കേരളത്തി.ല്‍ ചീഫ് സെക്രട്ടറി പദം അലങ്കരിചിട്ടുള്ളത്. റിട്ടയര്‍ ചെയ്യുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് റബ്ബര്‍ ബോര്‍ഡ് ചെയര്‍ ആയും കോലാലംപുരി.ല്‍ ഏഎന്‍ആര്‍പിസി സെക്രട്ടറി ജനറല്‍ ആയും ആയും സേവനം ചെയ്തിട്ടുണ്ട്.

സ്ഥാനം ഒഴിയുന്ന ചീഫ് സെക്രട്ടറി എം.എസ്. വിജയാനന്ദും തിരുവനന്തപുരം സ്വദേശിയാണ്. എന്നും റാങ്ക്കളുടെ കൂട്ടുകാരന്‍ യുണിവേര്‌സിടി കോളേജി.ല്‍ ഇംഗ്ലീഷ് ബി.ഏ.ക്കും എം.ഏ.ക്കും ഒന്നംറാങ്ക്. ഐഏഎസിന് എഴാം റാങ്ക്.

അട്ടപ്പാടി ആദിവാസി ക്ഷേമത്തെക്കുറിച്ചുള്ള പ്രബന്ധത്തിന് ജെഎന്‍യുവി.ല്‍ നിന്ന് എംഫില്‍. പതിനഞ്ചു വര്ഷം കുടുംബശ്രീ തലപ്പത്ത്. 11 വര്ഷം കില ചെയര്‍മാന്‍. തികച്ചും ജനകീയന്‍. ഭാര്യ ഡോ. വഷിത ഗുണശെല്‍വി വിഴിഞ്ഞം ആശുപത്രി സിവില്‍ സര്‍ജന്‍. ഏകമകന്‍ നിധിഷ് വെല്ലൂരില്‍ എംബിബിഎസ് വിദ്യാര്‍ഥി.
മന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതിമന്ത്രിയെ തെറിപ്പിച്ച പെണ്‍സിംഹം ചീഫ്‌സെക്രട്ടറി; നളിനി നെറ്റൊക്ക് ഒടുവില്‍ കാവ്യനീതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക