Image

ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍

ടാജ് മാത്യു Published on 30 March, 2017
ഇന്ത്യ പ്രസ്ക്ലബ്ബ് ഏഴാമത് സമ്മേളനത്തിന് ഒരുങ്ങുന്നു, ജോസ് കണിയാലി കോണ്‍ഫറന്‍സ് ചെയര്‍മാന്‍
ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍ സിന് ചിക്കാഗോയില്‍ അരങ്ങുണരുമ്പോള്‍ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്ന് വിസ്മയ വി ജയങ്ങളുടെ പൂരക്കാഴ്ചകളൊരുക്കിയ പരിചയ സമ്പന്നനായ ജോസ് കണിയാലിയാണ്. ആലോചനയോ പുരനാലോചനയോ ഇല്ലാതെ അനിവാര്യതയുടെ സമര്‍പ്പണം പോലെയാ ണ് കോണ്‍ഫറന്‍സ് ചെയര്‍മാനായി ജോസ് കണിയാലി തിരഞ്ഞെടുക്കപ്പെടാന്‍ കാരണ മെന്ന് ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ജോര്‍ ജ് കാക്കനാട്, ട്രഷറര്‍ ജോസ് കാടാപുറം എന്നിവര്‍ അറിയിച്ചു.

അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയുടെ പ്രഭവ കേ ന്ദ്രമായ ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ ഫറന്‍സ് ഓഗ്‌സ്റ്റ് 24, 25, 26 നാണ് ചിക്കാഗോയിലെ ഇറ്റാസ്കയിലുളളള ഹോളിഡേ ഇന്‍ ഹോട്ടലില്‍ അരങ്ങേറുക. കേരളത്തില്‍ നിന്നുളള മാധ്യമ, രാഷ്ട്രീയ പ്രമുഖരും സാഹിത്യ പ്രവര്‍ത്തകരും അതിഥികളാവുന്ന കോണ്‍ഫറന്‍സില്‍ പ്രസ്ക്ലബ്ബിന്റെ ഏഴു ചാപ്റ്ററില്‍ നി ന്നുളള പ്രതിനിധികളും അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പരിഛേദവും സൗഹൃദ കൂ ട്ടായ്മയൊരുക്കും.

ചിക്കാഗോയിലെ ആഷിയാന റസ്‌റ്റോറന്റില്‍ ചേര്‍ന്ന ഇന്ത്യ പ്രസ്ക്ലബ്ബ് ചിക്കാഗോ ചാപ് റ്റര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ജോസ് കണിയാലിയെ കോണ്‍ഫറന്‍സ് ചെയര്‍മാ നായി തിരഞ്ഞെടുത്തത്. നാഷണല്‍ പ്രസിഡന്റ്ശിവന്‍ മുഹമ്മ കോണ്‍ഫറന്‍സിന്റെ ക്രമീ കരണങ്ങള്‍ വിവരിച്ചു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്ബിജു സക്കറിയയുടെ നേതൃത്വ ത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജോയിച്ചന്‍ പുതുക്കുളം, ജോയി ചെമ്മാച്ചേല്‍, പ്രസന്നന്‍ പിളള എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ സ്വാഗതവും ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ് കൃതജ്ഞതയും പറഞ്ഞു.

അമേരിക്കന്‍ മലയാളി സമൂഹത്തില്‍ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിയെ ന്ന ക്ലീഷേ പ്രയോഗങ്ങള്‍ കണിയാലിയുടെ കാര്യമെടുക്കുമ്പോള്‍ ഒഴിവാക്കുകയാണ് വേ ണ്ടത്. പരിചയപ്പെടേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ വ്യക്തിത്വമാണ് ജോസ് കണിയാ ലി എന്നതു തന്നെ കാരണം. സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബഹുഭരിപക്ഷവും ആദരവോടെയും അല്‍പ്പം അസൂയയോടെയും നോക്കിക്കാണുന്നതാണ് ആര്‍ക്കും പാഠ പുസ്തകമാക്കാവുന്ന അദ്ദേഹത്തിന്റെ സംഘാടക മികവ്. ലളിതമായി കാര്യങ്ങളില്‍ പോ ലും അതീവശ്രദ്ധ ചെലുത്തുകയും അതിന്റെ തികവിനായി യത്‌നിക്കുകയും ചെയ്യുന്ന തിലാണ് കണിയാലി സ്‌റ്റെല്‍ വിജയം നേടിയെടുക്കുന്നത്. എല്ലാത്തിനും പോംവഴി എന്ന വഴിയിലൂടെയാണ് അദ്ദേഹം നടക്കുന്നതും.

ഇന്ത്യ പ്രസ്ക്ലബ്ബിന്റെ പ്രസിഡന്റായിരുന്ന കണിയാലിയുടെ നേതൃത്വത്തിന്‍ കീഴിലാണ് ഈ സംഘടന ഇന്നുളള തലയെടുപ്പ് നേടിയത്. 2008 ല്‍ ചിക്കാഗോയില്‍ ആദ്യമായി നട ന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ രണ്ടാമത് നാഷണല്‍ കോണ്‍ഫറന്‍സ് സംഘടാക മികവിനാലും പങ്കെടുത്ത അതിഥികളുടെ എണ്ണം കൊണ്ടും ശ്രദ്‌ധേയമായി. പത്രക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങിക്കിടന്നിരുന്ന സംഘടന അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കാ ന്‍ കഴിയുന്ന കൂട്ടായ്മായി മാറിയതും കണിയാലിയുടെ നേതൃത്വത്തിന്‍ കീഴിലാണ്. കേരളത്തിലെ മാധ്യമരംഗത്ത് ഈ സംഘടന ചര്‍ച്ചയായി മാറിയതും അദ്ദേഹത്തിന്റെ നേതൃ കാലത്തു തന്നെ.

ഒപ്പം പ്രവര്‍ത്തിക്കുന്നവരെ അനായാസം കോര്‍ത്തിണക്കാന്‍ കഴിയുന്നതാണ് കണിയാലി യുടെ സംഘാടക മികവിലെ ആകര്‍ഷണീയമായ ഘടകം. എന്തെങ്കിലും ചെയ്യാന്‍ ആരോ ടെങ്കിലും ആവശ്യപ്പെട്ട് ഉദ്ദേശിച്ച സമയത്ത് നടന്നില്ലെങ്കില്‍ അദ്ദേഹം കുറ്റപ്പെടുത്താനൊ ന്നും പോകില്ല. മറിച്ച് ആരുമറിയാതെ അദ്ദേഹം തന്നെ അത് ചെയ്തു തീര്‍ത്തിരിക്കും. ക ഴിയില്ലെങ്കില്‍ അതു തുറന്നു പറയുകയാണ് കണിയാലിയുടെ ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. സാരമില്ല, അതിനെക്കുറിച്ചോര്‍ത്ത് വറീഡ് ആവേണ്ട എന്നു പറഞ്ഞ് സമാധാനിപ്പിക്കുന്ന അദ്ദേഹം തൊട്ടടുത്ത നിമിഷം ഉദ്ദേശിച്ചത് ചെയ്തു തീര്‍ത്തിരിക്കും. ഉത്തരവാദിത്വം മറ്റാരിലും അടിച്ചേല്‍പ്പിക്കാതെ എല്ലാവരെയും സൗഹൃദത്തില്‍ തന്നെ ഒ പ്പം നിര്‍ത്തുന്ന ഈ കഴിവാണ് കാല്‍നൂറ്റാണ്ടിലേറെയുളള പൊതു പ്രവര്‍ത്തനത്തില്‍ ആ രോപണമേല്‍ക്കാതെ ജോസ് കണിയാലി നിലനില്‍ക്കാന്‍ കാരണം.
സാമൂഹ്യ സംഘടനകളില്‍ മാത്രമല്ല സാമുദായിക സംഘടനകള്‍ക്കും കണിയാലിയുടെ നേതൃത്വത്തിലൂടെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ സാമുദാ യിക സംഘടനയായ കെ.സി.സി.എന്‍.എയുടെ (ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓ ഫ് നോര്‍ത്ത് അമേരിക്ക) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു അദ്ദേഹം. മുപ്പത്തിമൂന്നാമത്തെ വയസിലാണ് കെ.സി.സി.എന്‍.എ നേതൃത്വമേറ്റെടുത്തത്. അതോടൊപ്പം ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ്, 2002 ലെ ഫൊക്കാന ചിക്കാഗോ കണ്‍വന്‍ഷന്‍ ചെ യര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള ജോസ് കണിയാലി ചിക്കാഗോയില്‍ നി ന്നും പ്രസിദ്ധീകരിക്കുന്ന കേരള എക്‌സ്പ്രസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ്.

ഇന്ത്യ പ്രസ്ക്ലബ്ബ് ആവോളം അനുഭവിക്കുകയും അറിയുകയും ചെയ്തിട്ടുളളതാണ് കണി യാലി സ്‌റ്റൈലിന്റെ വിജയമന്ത്രം. ഭാരവാഹിത്വമില്ലാതിരിക്കുന്ന കാലങ്ങളില്‍ പോലും അ ക്കാലങ്ങളിലെ നേതൃത്വം കണിയാലിയില്‍ നിന്നും ഉപദേശങ്ങള്‍ തേടുന്നത് തന്നെ ഇതി നു തെളിവ്. എല്ലാ കാര്യങ്ങളും ഭംഗിയായും ചിട്ടയായും നടക്കണമെന്ന് നിര്‍ബന്ധ ബുദ് ധിയുളള അദ്ദേഹം എപ്പോഴും ആലങ്കാരികമായി പറയാറുളള ഈ വാചകം ഇന്ത്യ പ്രസ്ക്ല ബ്ബിന്റെ ആപ്ത വാക്യമാണ്; “ഒന്നിനും ഒരു കുറവുണ്ടാകരുത്...”

ചിക്കാഗോയില്‍ 2015 ല്‍ നടന്ന ഇന്ത്യ പ്രസ്ക്ലബ്ബിന്റെ ആറാമത് കോണ്‍ഫറന്‍സിന്റെ ക ണ്‍വന്‍ഷന്‍ ചെയര്‍മാനും ജോസ് കണിയാലിയായിരുന്നു. കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ അതുവരെ നടന്ന കാര്യങ്ങളെല്ലാം സൂക്ഷ്മമായി അപഗ്രഥിച്ച ഏഷ്യാനെ റ്റ് പ്രതിധിനി പി.ജി സുരേഷ്കുമാര്‍ ഇങ്ങനെ പറഞ്ഞു.... കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്ന ഈ കോണ്‍ഫറന്‍സിന്റെ സംഘാടക മികവാണ് എന്നെ ആകര്‍ഷിച്ചത്. തലയെടു പ്പുളള മാധ്യമ പ്രവര്‍ത്തകരുളള കേരളത്തില്‍ പോലും ഇതുപോലൊരു സമ്മേളനം നടത്തി യെടുക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഇവിടെ ഒരു കാരണവരെപ്പോലെ ഏല്ലാം നോക്കി നടന്ന ജോസ് കണിയാലി വളരെ ഭംഗിയായി താന്‍ ഉദ്ദേശിച്ചിടത്ത് ഈ സമ്മേളനം കൊ ണ്ടെത്തിച്ചിരിക്കുന്നു...
Join WhatsApp News
Vayanakkaran 2017-03-30 22:28:20
Hope this press club will work and function in a democratic way. The other Press cub called IAPC is working like a dictatorship. The Founding chair man allways pick some of his eran moolies for various posts. Almost 3 term he was the chairman. Actullay now also he is the ruler, more than the chairman. He created a big post for himself called "Founding Chairman". Actually he changes the constitution himself as he likes. Another thing in both the press clubs many of the authorities do not know how to broad cast or how to write a report. Manu y of them do not have any basic knowledge in press and media. 
vincent emmanuel 2017-03-31 00:36:38
there will not be any shortcomings for anything... said kaniyali many times. I am sure that will be followed here also.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക