Image

കമ്മട്ടിപ്പാടത്തിലെ കൃഷ്‌ണനാകാന്‍ ആദ്യം വിളിച്ചത്‌ തന്നെയാണെന്ന്‌ ഫഹദ്‌

Published on 31 March, 2017
കമ്മട്ടിപ്പാടത്തിലെ കൃഷ്‌ണനാകാന്‍ ആദ്യം വിളിച്ചത്‌ തന്നെയാണെന്ന്‌ ഫഹദ്‌
 ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്‌ഠന്‍ ആചാരി തുടങ്ങി  ഓരോ കഥാപാത്രങ്ങളും അഭിനയിച്ചു ജീവിച്ചു മരിക്കുകയായിരുന്നരാജീവ്‌ രവിയുടെകമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍.ഈ കഥാപാത്രങ്ങള്‍ക്ക്‌ പകരക്കാരായി മറ്റൊരാളെ സങ്കല്‍പിക്കാന്‍ പോലും വയ്യ. 

എന്നാല്‍ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച കൃഷ്‌ണന്‍ എന്ന കഥാപാത്രത്തിന്‌ വേണ്ടി മലയാളത്തിലെ മറ്റൊരു പ്രമുഖ യുവ നടനെയാണ്‌ ആദ്യം പരിഗണിച്ചിരുന്നത്‌ എന്ന്‌. മറ്റാരുമല്ല ഫഹദ്‌ ഫാസില്‍,എഫ്‌ എമ്മിന്‌ നല്‍കിയ അഭിമുഖത്തില്‍ ഫഹദ്‌ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. 

 രാജീവ്‌ രവിയുടെ ആദ്യ സംവിധാനസംരംഭം 'അന്നയും റസൂലും' എന്ന ചിത്രത്തില്‍ റസൂല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചത്‌ ഫഹദ്‌ ആയിരുന്നു. റസൂലിനൊപ്പം കൃഷ്‌ണനെ അവതരിപ്പിക്കാനും ഓഫര്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അതൊഴിവാക്കാന്‍ കാരണമുണ്ടായിരുന്നെന്നും ഫഹദ്‌.

 കമ്മട്ടിപ്പാട'വും 'അന്നയും റസൂലും' ഒരേസമയം എനിക്ക്‌ ഓഫര്‍ ചെയ്‌ത പടങ്ങളാണ്‌. കമ്മട്ടിപ്പാടത്തിലെ കൃഷ്‌ണന്റെ വേഷത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ എനിക്ക്‌ റസൂലിലായിരുന്നു താല്‍പര്യം- ഫഹദ്‌ പറഞ്ഞു. 

എന്തുകൊണ്ട്‌ ചെയ്യില്ല കൃഷ്‌ണനാവാന്‍ വീണ്ടും വിളിച്ചിരുന്നെങ്കിലും പോകുമായിരുന്നില്ലെന്ന്‌ ഫഹദ്‌ പറഞ്ഞു. ഒന്ന്‌, ഞാന്‍ ആ സമയത്തെ കൊച്ചി കണ്ടിട്ടില്ല. ഞാന്‍ കാണുമ്പോള്‍ കൊച്ചിയില്‍ പനമ്പള്ളി നഗറുണ്ട്‌. കടവന്ത്രയില്‍ വമ്പന്‍ ഫ്‌ളാറ്റുകളുണ്ട്‌. പിന്നെ ദുല്‍ഖറിനെപ്പോലെ എനിക്ക്‌ കൃഷ്‌ണനാവാന്‍ പറ്റില്ല- ഫഹദ്‌ പറയുന്നു.

 കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വിനായകനെക്കുറിച്ചും ഫഹദ്‌ പറയുന്നു. 'കമ്മട്ടിപ്പാടത്തില്‍ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീനുണ്ട്‌. ഗംഗ രാത്രിയില്‍ ഉയരത്തില്‍ കയറിയിരുന്ന്‌ കൃഷ്‌ണനെ വിളിക്കുന്നത്‌. 'എടാ കൃഷ്‌ണാ, ഗംഗയാടാ' എന്ന്‌. അതൊന്നും ഒരു സംവിധായകന്‌ പറഞ്ഞുകൊടുത്ത്‌ ചെയ്യിക്കാന്‍ പറ്റുന്നതല്ല..', ഫഹദ്‌ പറഞ്ഞു.

 അഭിനേതാക്കള്‍ എന്ന നിലയില്‍ വിനായകനെയും ഫഹദിനെയും മുന്നില്‍ നിര്‍ത്തിയാല്‍ വിനായകനെയാവും താന്‍ തിരഞ്ഞെടുക്കുയെന്നും ഫഹദ്‌ പറഞ്ഞു. മഴ പെയ്യുന്നതും മോട്ടോര്‍കൊണ്ട്‌ വെള്ളമടിക്കുന്നതും രണ്ടും രണ്ടാണ്‌. എന്റെ അഭിനയം മോട്ടോര്‍കൊണ്ട്‌ വെള്ളമടിക്കുന്നത്‌ പോലെയാണ്‌. വിനയന്റെ അഭിനയത്തില്‍ പക്ഷേ മഴ മാത്രമേയുള്ളൂ. അത്‌ നാച്വറല്‍ ആണ്‌- ഫഹദ്‌ പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക