Image

ഇന്ത്യന്‍ ഇ-വിസ ചട്ടങ്ങള്‍ ഉദാരമാക്കി

ജോര്‍ജ് ജോണ്‍ Published on 01 April, 2017
ഇന്ത്യന്‍ ഇ-വിസ ചട്ടങ്ങള്‍ ഉദാരമാക്കി
ഫ്രാങ്ക്ഫര്‍ട്ട്-ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഉദാരമാക്കിയ ഇ-വിസ ചട്ടങ്ങള്‍ 01 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇ-ടൂറിസ്റ്റ് വിസ, ഇ-ബിസിനസ് വിസ, ഇ-മെഡിക്കല്‍ വിസ എന്നീ പുതിയ ഉപവിഭാഗങ്ങള്‍ ഇനി മുതല്‍ ഉണ്ടാകും. എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാനുള്ള സമയം 30 ദിവസത്തില്‍ നിന്ന് നാലു മാസമാക്കി ഉയര്‍ത്തി.

ഇ-വിസ പ്രകാരം വരുന്ന വിദേശികള്‍ക്ക് ഇന്ത്യയില്‍ തങ്ങാവുന്ന സമയം ഒരു മാസത്തില്‍ നിന്ന് രണ്ടു മാസമാക്കി ഉയര്‍ത്തിയതായും ആഭ്യന്തര-വിദേശ മന്ത്രാലയങ്ങള്‍ അറിയിച്ചു.
 
അടിയന്തര ഘട്ടങ്ങളില്‍ അപേക്ഷിച്ച് 48 മണിക്കൂറിനകം ബിസിനസ്, ചികിത്സകള്‍ക്കും ഇ-വിസ അനുവദിക്കും. വിദേശികളുടെ വരവ് കൂട്ടുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം. ഇ-വിസ സൗകര്യം 161 രാജ്യങ്ങളില്‍നിന്നുള്ള പൗര•ാര്‍ക്ക് ലഭ്യമാണ്. 24 വിമാനത്താവളങ്ങള്‍ വഴിയും കൊച്ചി, മംഗലാപുരം, ഗോവ തുറമുഖങ്ങള്‍ വഴിയും വരാം. ചെന്നൈ, മുംബൈ തുറമുഖങ്ങളെക്കൂടി വൈകാതെ ഉള്‍പ്പെടുത്തും. ഈ പുതിയ വ്യവസ്ഥകള്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരത്വമില്ലാത്ത പ്രവാസികള്‍ക്കും ഉപയോഗിക്കാം.


ഇന്ത്യന്‍ ഇ-വിസ ചട്ടങ്ങള്‍ ഉദാരമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക