Image

കിങ്‌ ഖാന്‍ സിനിമയിലെത്തിയിട്ട്‌ 25 വര്‍ഷം

Published on 01 April, 2017
കിങ്‌ ഖാന്‍ സിനിമയിലെത്തിയിട്ട്‌ 25 വര്‍ഷം

ഇന്ത്യന്‍ സിനിമയിലെ കിങ്‌ ഖാന്‍ സിനിമയിലെത്തിയിട്ട്‌ 25 വര്‍ഷം. 1992ല്‍ രാജ്‌ കന്‍വാര്‍ സംവിധാനം ചെയ്‌ത ദീവാനയിലൂടെയാണ്‌ ഷാരൂഖ്‌ അരങ്ങേറ്റം കുറിച്ചത്‌. 

വിനോദവ്യവസായ മേഖലയിലെ ഏറ്റവും 'വിശ്വസ്‌തനായ താര'മായാണ്‌ നിര്‍മാതാക്കളും സംവിധായകരും അദ്ദേഹത്തെ കാണുന്നത്‌. 

 അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും സൂപ്പര്‍ഹിറ്റ്‌. ആദ്യകാലങ്ങളില്‍ വര്‍ഷം മൂന്നും നാലും ചിത്രങ്ങള്‍വരെ അദ്ദേഹത്തിന്റേതായി തിയറ്ററിലെത്തി. 

സ്വന്തം നിര്‍മാണക്കമ്പനിയായ റെഡ്‌ചില്ലീസ്‌ എന്റര്‍ടെയ്‌ന്‍മെന്റിന്റെ പുതിയ വിഎഫ്‌എക്‌സ്‌ യൂണിറ്റിന്റെ ഉദ്‌ഘാടനത്തിനിടെയാണ്‌ അഭിനയരംഗത്ത്‌ കാല്‍നൂറ്റാണ്ട്‌ തികച്ച കാര്യം ഓര്‍മിപ്പിച്ചത്‌.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക