Image

സിനിമയില്‍ 'റോളിന്‌ വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി

Published on 01 April, 2017
  സിനിമയില്‍ 'റോളിന്‌ വേണ്ടി കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി


സിനിമയില്‍ അവസരത്തിനായി തന്നോട്‌ കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ നടി പാര്‍വ്വതി. ടോക്‌ ടൈം വിത്ത്‌ മാത്തുക്കുട്ടി എന്ന പരിപാടിക്കിടെയാണ്‌ പാര്‍വ്വതി വെളിപ്പെടുത്തല്‍ നടത്തിയത്‌. 

മലയാള സിനിമയില്‍ 'കാസ്റ്റിങ്ങ്‌ കൗച്ച്‌' ഉണ്ട്‌. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ്‌ ഈ അനുഭവം ഉണ്ടായിട്ടുള്ളത്‌. ഒത്തു തീര്‍പ്പിന്‌ വഴങ്ങാത്തതുകൊണ്ടായിരിക്കാം കുറച്ചു വര്‍ഷങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നത്‌ എന്നും പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞു.

 മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടിയാണ്‌ പാര്‍വ്വതിയുമായി അഭിമുഖ സംഭാഷണം നടത്തിയത്‌.
മലയാള സിനിമയില്‍ 'കാസ്റ്റിങ്ങ്‌ കൗച്ച്‌' ഉണ്ട്‌. വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ്‌ ഈ അനുഭവം ഉണ്ടായിട്ടുള്ളത്‌.

അതില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസമില്ല. ഒരു കടമ പോലെയാണ്‌ ചോദിക്കുന്നത്‌. ഞങ്ങളാണ്‌ നിനക്ക്‌ ബ്രേക്ക്‌ തന്നത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌. എല്ലാവരും ഒരു പോലെയാണ്‌. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്‌തില്ല. 

അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നത്‌. 

ജീവിത ഉപദേശം പോലെ 'മോളെ ഇതൊക്കെ ചെയ്യേണ്ടിവരും. അത്‌ അങ്ങനെയാണ്‌' എന്നൊക്കെ പറഞ്ഞ്‌ ചിലര്‍ വരും. അങ്ങനെയാണെങ്കില്‍ എനിക്കത്‌ വേണ്ട എന്ന്‌ ഞാന്‍ പറഞ്ഞു.അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോവും.

 നോ പറയാനുള്ള അവകാശം നമുക്കുണ്ട്‌ എന്ന നമ്മള്‍ തന്നെയാണ്‌ തിരിച്ചറിയേണ്ടത്‌.

ടേക്ക്‌ ഓഫ്‌ എന്ന സിനിമ സംവിധായകന്‍ രാജേഷ്‌ പിള്ളയുടെ മരണത്തെയാണ്‌ തോല്‍പിക്കുന്നത്‌. `ടേക്ക്‌ ഓഫ്‌' മരണത്തോട്‌ മിഡ്‌ഫിംഗര്‍ കാണിക്കുന്നു. രാജേഷിനെ ഞങ്ങളില്‍ നിന്ന്‌ അകറ്റാന്‍ മരണത്തിനാവില്ല. 

മരണത്തിന്‌ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. രാജേഷ്‌ മരിക്കുന്ന ദിവസമാണ്‌ ടേക്ക്‌ ഓഫിന്റെ കോര്‍ ടീം രൂപപ്പെടുന്നതെന്നും പാര്‍വ്വതി പറഞ്ഞു.

സിനിമയില്‍ വയറു കാണിച്ചതിനേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തനിക്ക്‌ കുടവയറുണ്ടെന്നായിരുന്നു പാര്‍വ്വതിയുടെ മറുപടി. എനിക്ക്‌ വലിയ കുമ്പയുണ്ട്‌. 

 ഞാനതില്‍ അഭിമാനിക്കുന്നു. നാല്‌ ലിറ്റര്‍ വരെ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ, പിടിച്ചാണ്‌ അഭിനയിച്ചത്‌.

തന്റെ കണ്ണാടി ബുദ്ധിജീവി നാട്യമല്ലെന്നും കണ്ണട മാറ്റിയാല്‍ വ്യക്തതയില്ലാത്തതുകൊണ്ടാണെന്നും പാര്‍വ്വതി വ്യക്തമാക്കി
Join WhatsApp News
Sathish Kalathil 2018-09-06 08:14:41
കണ്ണടച്ച് ഇരുട്ടാക്കുന്ന കാസ്റ്റിംഗ് കൗച്ച് പ്രമേയങ്ങള്‍:- കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്ന് സമ്മതിക്കുകയും എന്നാല്‍, തങ്ങള്‍ക്ക് ഈ വക അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നത് കേള്‍ക്കുമ്പോള്‍, വെടിക്കെട്ടുപ്പുര പൊട്ടിത്തെറിച്ച് മൊത്തം കരിഞ്ഞു ചാമ്പലായാലും ചില സിനിമകളില്‍ കാണുന്നതുപോലെ നായകന്/നായികക്ക് ഒരു തരി പൊള്ളല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ട് വരുന്ന വെറും ഒരു സിനിമാറ്റിക് തന്ത്രം പോലെ തോന്നുന്നു. തന്നെയുമല്ല, സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്നത് നടിമാര്‍ക്ക് മാത്രമാണോ ഉള്ളത്..? ചില പുതുമുഖനടന്മാരുടെ നാണം മാറ്റാന്‍ അവരെ കൂടെ അഭിനയിക്കുന്ന നടിമാരെ വെച്ച് 'കാസ്റ്റിംഗ് കൗച്ച്' ചെയ്യിക്കാറുണ്ടെന്ന് മുന്‍പ്ഏതോ ഒരു സിനിമാ വാരികയില്‍ വായിച്ചിട്ടുണ്ട്. കൂടാതെ, സിനിമയിലെ നഗ്‌നതാ പ്രദര്‍ശനത്തിനും കിടപ്പറ-പ്രണയരംഗങ്ങള്‍ക്കും അഭിനയിക്കേണ്ട നടീ-നടന്മാര്‍ക്ക് എഴുതിവെച്ച സ്‌ക്രിപ്റ്റിന്റെ കോപ്പി മാത്രം കൊടുത്താല്‍ ആ സിനിമയുടെ നിര്‍മ്മാതാവ് കുത്തുപാള എടുക്കേണ്ടി വരുമെന്നും കേട്ടിട്ടുണ്ട്. ഏതൊരു രംഗത്തായാലും/ തൊഴിലിലായാലും അതിന് അതിന്റേതായ പരിശീലനങ്ങളും പ്രയാസങ്ങളും ഉണ്ടാകും. അത് അംഗീകരിക്കാനുള്ള മനസ്സും ആര്‍ജ്ജവബുദ്ധിയും തങ്ങള്‍ക്കില്ലെന്ന് വൃഥാ വിശ്വസിക്കുന്നിടത്തോളം കാലം 'പാപ്പരാസി' പത്രപ്രവര്‍ത്തനത്തിന് ഇനിയും നല്ല വളക്കൂറുള്ള മണ്ണായി മാറിക്കൊണ്ടിരിക്കുകയല്ലേ നമ്മുടെ പ്രബുദ്ധകേരളം..? Read More: https://www.facebook.com/sathish.kalathil/posts/1808610675842569
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക