Image

ഫൊക്കാനാ കേരള വിദ്യാഭ്യാസ ആധുനിവല്‍ക്കരണ പദ്ധതിക്ക് തുടക്കമിടുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 April, 2017
ഫൊക്കാനാ കേരള വിദ്യാഭ്യാസ ആധുനിവല്‍ക്കരണ പദ്ധതിക്ക് തുടക്കമിടുന്നു
ഭാഷയ്‌ക്കൊരു ഡോളറിലൂടെ കേരളാ വിദ്യാഭ്യാസ മേഖലയ്ക്ക് ഒരു നൂതന സഹായ പദ്ധതിക്ക് തുടക്കമിട്ട ഫൊക്കാന വീണ്ടും വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കമിടുന്നു. ഐ ടി വികസനം കടന്നു ചെന്നിട്ടില്ലാത്ത മേഖലയില്‍ ആണ് ഫൊക്കാന സഹായം എത്തിക്കുന്നത്. ഫൊക്കാനയുടെ ഒരു തുടര്‍ പദ്ധതി ആയി ഈ വിദ്യാഭ്യാസ പദ്ധതിയെ മാറ്റുക എന്നതാണ് ലക്ഷ്യം.

കേരളത്തിലെ പിന്നോക്ക, മലയോര, തീരദേശ മേഖലകളിലെ പൊതു വിദ്യാഭ്യാസ സംബ്രദായം ആധുനികരിക്കുക എന്ന ലക്ഷ്യത്തോടെ ഫൊക്കാനാ കേരളാ ഗവണ്മെന്റ്മായി സഹകരിച്ചു സമഗ്രമായ പദ്ധതികള്‍ തയാറാക്കിയിരിക്കുന്നു. കേരളാ ഗവണ്മെന്റിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പദ്ധിതിയുടെ ഭാഗമായി സ്‌കൂള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണം നടപ്പാക്കുന്നതിനായി എറണാകുളം ജില്ലയിലെ മലയോര പിന്നോക്ക മേഘലയായ കുട്ടമ്പുഴ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫൊക്കാന എക്‌സികുട്ടീവ് കമ്മിറ്റി തെരഞ്ഞുടുത്തതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു .

ഫൊക്കാനായുടെ കേരളാ പൊതു വിദ്യാഭ്യാസ ആധുനിവല്‍ക്കരണ പദ്ധതിയുടെ കണ്‍വീനര്‍ ആയി സണ്ണി മറ്റമനയെ ചുമതലപ്പെടുത്തിയതായും ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പുംഅറിയിച്ചു .

അടുത്ത സ്‌കൂള്‍ വര്‍ഷം മുതല്‍ ഐ ടി പഠനത്തിന് ആവശ്യമായ കംപ്യുട്ടര്‍, എല്‍ സി ഡി പ്രൊജക്ടര്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ ഫൊക്കാനാ ഈ സ്‌കൂളിനായി നല്‍കുമെന്ന് കണ്‍വീനര്‍ സണ്ണി മറ്റമന അറിയിച്ചു. മെയ് ഇരുപത്തി ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുന്ന ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ ഈ പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിക്കും. ക്രമേണ തിരഞ്ഞുടുക്കപ്പെടുന്ന കേരളത്തിലെ മറ്റു പിന്നോക്ക സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ തുടങ്ങി ആധുനിക സ്യകര്യങ്ങള്‍ സംഭാവന നല്‍കികൊണ്ട് കൂടുതല്‍ കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സണ്ണി മാറ്റമന അറിയിച്ചു. 
ഫൊക്കാനാ കേരള വിദ്യാഭ്യാസ ആധുനിവല്‍ക്കരണ പദ്ധതിക്ക് തുടക്കമിടുന്നു
Join WhatsApp News
show watcher 2017-04-02 05:49:50
എന്റെ നേതാക്കന്മാരെ , എത്രയോ നല്ലവരായ  പ്രവാസികൾ എത്രയോ വര്ഷങ്ങളായി അവരവരുടെ നാട്ടിൽ സ്കൂൾസിന് കമ്പ്യൂട്ടർ കൊടുക്കുന്നു, കെട്ടിടം വച്ച് കൊടുക്കുന്നു, കുട്ടികളെ സ്പോൺസർ ചെയ്യുന്നു.....   എന്തൊരു ചീപ്പ് ഹെഡ് ലൈൻ ആണ് നിങ്ങൾ ഈ ആനയുടെ കെയർ ഓഫിൽ കൊടുക്കുന്നത് ...  ഏതോ സ്കൂളിന്  ആരോ 4 കമ്പ്യൂട്ടർ കൊടുക്കാൻ തീരുമാനിച്ച....  അതിനെ കേരളം മൊത്തം ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു ന്യൂസ് ആയി എഴുതുക..  അതിനെ പ്പറ്റി ഘോരഘോരം പ്രസംഗിക്കുക...  അതിനൊരു കമ്മിറ്റിയേ..... ആരെയാണ് നിങ്ങൾ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കുന്നത് ? ....  അമേരിക്കൻ മലയാളി വലിയ ഒരു ഫൊക്കാനയുടെ ബാനറിൽ എഴുതുന്ന ഈ ന്യൂസ് കണ്ട്‌ കേരളത്തിലുള്ള ഏതു മലയാളിയും ചിരിക്കും....
Vyanakkaran 2017-04-02 09:20:30
My dear Show Watcher, you are right. Really I gave about 10 computers to my old schools. But no news or photos written. But his "Fokana" big Aaana the news is silly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക