Image

ഒബാമ കെയറും അനുകൂലപ്രതികൂല വാദമുഖങ്ങളും (ജി. പുത്തന്‍കുരിശ്)

Published on 02 April, 2017
ഒബാമ കെയറും അനുകൂലപ്രതികൂല വാദമുഖങ്ങളും (ജി. പുത്തന്‍കുരിശ്)
എല്ലാ അമേരിക്കകാര്‍ക്കും ആരോഗ്യ സംരക്ഷണത്തിനുള്ള ഇന്‍ഷ്വറന്‍സ് ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ഒബാമകെയര്‍ എന്ന പേരിലറിയപ്പെടുന്ന ആഫോഡബള്‍ കെയര്‍ ആക്ട് (എ.സി. എ). ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിന് പരിധികള്‍ ഏര്‍പ്പെടുത്താതയും ഇന്‍ഷ്വറന്‍സ് കമ്പിനികള്‍ കച്ചവട തന്ത്രങ്ങളിലൂടെ ഇന്‍ഷ്വറന്‍സിന് അധിക വില കൂട്ടാതെയും ഉപയോഗക്കാരെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യവും അതിനുണ്ടായിരുന്നു. മില്ലിയണ്‍ കണക്കിന് ജനങ്ങള്‍ക്കാണ് അഫോര്‍ഡബള്‍ കെയര്‍ ആക്ടിലൂടെ സംരക്ഷണം നല്‍കാന്‍ കഴിഞ്ഞത്. ഇവരില്‍ പലരും ജോലി ഇല്ലാത്തവരൊ അല്ലങ്കില്‍ തുച്ഛമായ ശംബളം ലഭിക്കുന്നവരോ ആണ്. മറ്റു ചിലര്‍ അംഗവൈകല്യം ഉള്ളവരും ചിലര്‍ കുടുംബ സംബന്ധമായി പല ബാദ്ധ്യതകള്‍ ഉള്ളവരുമാണ്. മറ്റ് ചിലരാകട്ടെ പണ്ടുതൊട്ടെ തീരാവ്യാധികള്‍ ഉണ്ടെന്ന കാരണംകൊണ്ട് ഇന്‍ഷ്വറന്‍ നിഷേധിക്കപ്പെട്ടവരാണ്. അഫോര്‍ഡബള്‍ കെയര്‍ ആക്ട് ആകട്ടെ വ്യക്തമായ വളരെ പ്രയോജനങ്ങള്‍ ഉണ്ടങ്കില്‍ തന്നേയും അതുപോലെ വിവാദപരവുമാണ്. കണ്‍സര്‍വേറ്റിവ്‌സ് അല്ലെങ്കില്‍ യാഥാസ്ഥിതിക വര്‍ഗ്ഗത്തിന്റെ എതിര്‍പ്പിന് കാരണമായി തീര്‍ന്നത് അഫോര്‍ഡമബള്‍ കെയര്‍ ആക്ടിലൂടെ ഉണ്ടാകുന്ന നികുതി വര്‍ദ്ധനവും കുതിച്ചുയരുന്ന ഇന്‍ഷ്വറന്‍ വരിസംഖ്യയുമാണ്. ആരോഗ്യ സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ പലരും അഫോര്‍ഡബള്‍ കെയര്‍ ആക്ട സൃഷ്ടിച്ച ജോലി കുടുതലില്‍ അതൃപ്തരായിരുന്നു. അതുപോലെ ആരോഗ്യസംരക്ഷകരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അമിതമായ ചിലവും അതൃപ്തിയുടെ മറ്റൊരു കാരണമായിരുന്നു.

ഒബാമകെയറിന്റെ ഗുണങ്ങളെ വിലയിരുത്തുമ്പോള്‍ ഒന്നാമതായി കാണുന്നത് കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം ഉണ്ടന്നുള്ളതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളാല്‍ പതിനാറു മില്ലിയണ്‍ ജനങ്ങള്‍ക്കാണ് ഒബാമകെയര്‍ പ്രയോജനപ്പെട്ടത്. അതില്‍ കൂടുതലും യുവജനങ്ങളാണന്നുള്ളത് അതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഇന്ന് ഇന്‍ഷ്വറന്‍സിന്റെ ചിലവ് പലര്‍ക്കും താങ്ങാവുന്ന വിധത്തിലാണ്. ജനങ്ങള്‍ അടയ്ക്കുന്ന വരിസംഖ്യയില്‍ എണ്‍പത് ശതമാനം വരെ ഇന്‍ഷ്വറന്‍സ് കമ്പനിക്കാര്‍ ആരോഗ്യ സംരക്ഷണത്തിനായും അതിന്റെ മെച്ചപ്പെടുത്തലിനുമായി ചിലവഴിക്കണം. അതുപോലെ ഇന്‍ഷ്വറന്‍സ് കമ്പനി ജനങ്ങളില്‍ നിന്ന് യുക്തിരഹിതമായ വരിസംഖ്യ ഈടാക്കുന്നതില്‍ നിന്ന് തടയുകയെന്ന ലക്ഷ്യവുമതിനുണ്ട്. ഒബാമകെയര്‍ ഒരര്‍ത്ഥത്തിലും വെറുതെ കിട്ടുന്ന ഒന്നല്ല എന്നാല്‍ തങ്ങളുടെ ആവശ്യത്തിന് സംരക്ഷണം ലഭിക്കത്തക്ക വിധത്തില്‍ തിരഞ്ഞെടുക്കാന്‍ വളരെ അധികം വ്യാപ്തിയുള്ള ഇന്‍ഷ്വറന്‍സാണ്.

ഒബാമകെയറിനു മുന്‍പ്, പണ്ടുതൊട്ടെ ക്യാന്‍സര്‍ പോലെ രോഗങ്ങളുള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് കിട്ടിയിരുന്നില്ല. ഇങ്ങനെയുള്ള രോഗങ്ങളുള്ളവരെ മിക്ക ഇന്‍ഷ്വറന്‍സ് കമ്പനികള്‍ അവരുടെ ചികത്സയ്ക്കുള്ള ചിലവുകള്‍ നല്‍കാതെ ഒഴിവാക്കിയിരുന്നു. ഇന്‍ഷ്വറന്‍സില്‍ ചേരുന്നതിനു മുന്‍പ് അവര്‍ക്ക് രോഗമുണ്ടായിരുന്നു എന്ന കാരണത്താലാണ് ഇന്‍ഷ്വറന്‍്‌സ് കമ്പനികള്‍ ഒഴിവാക്കിയിരുന്നത്. എന്നാല്‍ അഫോഡബള്‍ കെയറാക്ടിന്റെ പോളിസി പ്രകാരം മുന്‍പു രോഗംമുണ്ടായിരുന്നു എന്ന കാരണത്താല്‍ ആര്‍ക്കും ഇന്‍ഷ്വറന്‍സ് നിരസിച്ചു കൂടായിരുന്നു. അഫോഡബള്‍ കെയറാക്ടിനു മുന്‍പ് വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരം ഒരു നിശ്ചിത തുകമാത്രമെ ചികത്സയ്ക്കായി നല്‍കിയിരുന്നുള്ളു അത് തീരുമ്പോള്‍ ചികത്സയും നില്ക്കുന്നു. എന്നാല്‍ ഒബാമകെയറിന്റെ ഇന്‍ഷ്വറന്‍സില്‍ അങ്ങനത്തെ സമയ ക്ലിപ്തതയൊന്നുതന്നെയില്ല. രോഗ സംബന്ധമായി കൂടുതല്‍ പരിശോധനകള്‍ക്കും രോഗപ്രതിരോധത്തിനുമുള്ള സംവിധാനം ഉണ്ടായിരുന്നു. എല്ലാവരും അവരുടെ ആരോഗ്യപരമായ കാര്യങ്ങളില്‍ മുന്‍കയ്യെടുക്കുന്ന മനോഭാവം ഉണ്ടെങ്കില്‍ അനാവശ്യമായി ഇന്‍ഷ്വറന്‍സില്‍ വര്‍ഷംതോറും ഉണ്ടാകുന്ന അധിക ചിലവ് നിയന്ത്രിക്കാനാവും എന്ന ആശയമാണ് ഇതിന്റെ പിന്നിലുള്ളത്. മുതിര്‍ന്ന പൗരന്മാരടക്കം പലര്‍ക്കും ഡോക്ടറുടെ കുറുപ്പടി പ്രകാരം ലഭിക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുമെന്ന് അഫോര്‍ഡബള്‍ കെയറാക്ട് വാഗ്ദാനം നല്‍കി. ഡോക്‌റുമാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള സാധാരണ മരുന്നുകളുടെ എണ്ണം ഒബാമകെയറിന്റെ കീഴില്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പതിനഞ്ചു ബില്ലിയണ്‍ ഡോളറാണ് ഇതുവഴി ലാഭിക്കാന്‍ കഴിഞ്ഞത്.

ഒബാമകെയറിന്റ പ്രതികൂല വശങ്ങളും വളരെയാണ്. ക്യാന്‍സര്‍പോലെ പണ്ടുതൊട്ടെ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് കൊടുക്കുന്നതുകൊണ്ട് ഇത്തരം രോഗങ്ങള്‍ ഇല്ലാത്തവരുടെ വരിസംഖ്യയില്‍ വളരെയധികം വര്‍ദ്ധനവുണ്ടായി. ഒബാമകെയറിന്റെ മറ്റൊരു ഉദ്ദ്യേശം വര്‍ഷം മുഴുവനും ഇന്‍ഷ്വറന്‍സ് നല്‍കുകയെന്നുള്ളതാണ്. തക്കകാരണങ്ങള്‍ കാണിക്കാതെ ഇന്‍ഷ്വറന്‍സ് പോളിസി ഒഴിവാക്കിയാല്‍ അതിന് ചെറിയ ഒരു പിഴ ഒടുക്കേണ്ടതായിട്ടുണ്ട്. ഒരോ വര്‍ഷവും ഈ പിഴയുടെ തുക വര്‍ദ്ധിച്ചുകൊണ്ടിരിക്കും. എന്നാല്‍ ചിലരുടെ വാദം എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് വേണമെന്നുള്ള നിര്‍ബന്ധ നിയമം പൗരസ്വതന്ത്ര്യത്തിന്റെമേലുള്ള ഗവണ്‍മെന്റിന്റെ കയ്യ് കടത്തലാണെന്നാണ് അഫോഡബള്‍ കെയര്‍ ആക്ടിനെ പിന്‍താങ്ങുന്നവരുടെ വാദം അങ്ങനെയൊരു നിര്‍ബന്ധിത നിലപാട് എടുത്തില്ലെങ്കില്‍ അത് മറ്റുള്ളവരുടെ ഇന്‍ഷ്വറന്‍സ് വരിസംഖ്യയില്‍ വര്‍ദ്ധനവുണ്ടാക്കുമെന്നാണ്.

അഫോഡബള്‍ കെയറാക്ടിനെ സാമ്പത്തികമായി സംരക്ഷിക്കാനായി പല പുതിയ നികുതികളും ഏര്‍പ്പെടുത്തണ്ടതായി വന്നു. പ്രത്യേകിച്ച് വൈദിക ഉപകരണങ്ങള്‍ക്കും ഔഷധങ്ങള്‍ക്ക് വില്പന നികുതിയായും .കൂടാതെ സമ്പന്നരില്‍നിന്നും കൂടുതല്‍ നികുതി ഈടാക്കി. മെഡിക്കെയര്‍ പ്രോഗ്രാമില്‍ നിന്നുണ്ടാകുന്ന ലാഭവും ഒബാമകെയറിന്റെ സംരക്ഷണത്തിനായി ചിലവഴിച്ചു. സമ്പന്നരില്‍ നിന്ന് ഈടാക്കുന്ന പണമാണ് പണമില്ലാത്തവരെ സഹായിക്കാന്‍ ഒബാമകെയര്‍ ഉപയോഗിക്കുന്നത്. സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് ദീര്‍ഘകാല പ്രയോജനങ്ങള്‍ വച്ചു നോക്കുമ്പോള്‍ ഓബാമകെയര്‍ രാഷ്ട്രത്തിന്റെ കടബാദ്ധ്യത കുറയ്ക്കുകയും ബഡ്ജറ്റ് സമീകരിക്കുകയും ചെയ്യുമെന്നാണ്.

ഒബാമകെയറിന്റെ ആദ്യകാലങ്ങളില്‍ വെബ് സൈറ്റില്‍കൂടി റജിസ്റ്റര്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അത് പരിഹരിക്കുകയുണ്ടായി. പക്ഷെ പലരും പറയുന്നത് ഒബാമകെയറില്‍ രജിസ്റ്റര്‍ ചെയ്യുക എന്നത് കൗശലത്തോടെ ചെയ്യേണ്ട ഒരു കാര്യമെന്നാണ്. മിക്ക ഹോസ്പിറ്റലുകളിലും ഉപഭോക്താക്കളെ സഹായിക്കാന്‍ കംമ്പ്യൂട്ടറുകളില്‍ വെബ് സൈറ്റുകളും വേണ്ട നിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. അന്‍പത് മുഴുവന്‍ സമയ തൊഴിലാളികള്‍ ഉള്ള തൊഴില്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് കവറേജ് കൊടുക്കണമെന്ന നിബന്ധനയുള്ളതുകൊണ്ട് മിക്ക ചെറുകിട ബിസിനസ്സുകാരും തൊഴിലാളികളുടെ സമയം വെട്ടി കുറച്ച് മുപ്പത് മണിയ്ക്കൂറാക്കുകയും അവരുടെ ബിസിനസ്സ് വികസിപ്പിക്കുന്നതില്‍ നിന്ന് പിന്‍തിരിയുകയും ചെയ്യുന്നു.

ഒബാമകെയറിനെ പൊളിച്ചടുക്കണമെന്ന വാദവുമായി റിപ്പബ്ലിക്കന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി പോരാടുന്നു. എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒരു ഇന്‍ഷ്വറന്‍സ് വാഗ്ദ്ധാനവുമായി ഈ അടുത്ത ഇടയ്ക്ക് അവതരിപ്പിച്ച ഇന്‍ഷ്വറന്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ഉള്‍പ്പോരിനാല്‍ പരാജയപ്പെട്ടു. ട്രമ്പിന് വോട്ടുചെയ്ത പലരും ഒബാമകെയറിന്റെ പ്രയോജനം അനുഭവിക്കുന്നവരാണ് അവരോടു ചെയ്ത വാഗ്ദ്ധാനം ഒരു വശത്തും എന്തു വിലകൊടുത്തും ഒബാമകെയര്‍ വലിച്ചുകീറും എന്ന് വാശിപിടിച്ചുനില്‍ക്കുന്ന യാഥാസ്ഥിതിക തീവ്യവാദികള്‍ മറുവശത്തു നിന്നുകൊണ്ടുള്ള പോരാട്ടത്തിന്റെ ബലിയാടുകള്‍ പലരാണ്. ജീവിതകാലംമുഴുവനും അദ്ധ്വാനിച്ച് സോഷ്യല്‍ സെക്യൂരിറ്റിയില്‍ ജീവിക്കുന്നവരും മാസം മാസം തുച്ഛമായി ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗം മരുന്നിനും ചികത്സയ്ക്കുമായി ചിലവഴിക്കുന്ന വൃദ്ധന്മാരായ പൗരന്മാരുംമാണ് ഇതില്‍ ഏറിയ പങ്കും. സമൂഹത്തിലെ സമ്പന്നരോടൊപ്പം സാധാരണ ജനങ്ങള്‍ക്കും അവരുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ സഹായിക്കാന്‍ പോരുന്ന ഒരു പൊതു ഇന്‍ഷ്വറന്‍സ് പദ്ധതിക്ക് ഡെമോക്രാറ്റ്‌സും റിപ്പബ്ലിക്കനും ചേര്‍ന്ന് അവസരം ഒരുക്കുമെന്ന് നമ്മള്‍ക്ക് പ്രത്യാശിക്കാം.
Join WhatsApp News
James Mathew, Chicago 2017-04-02 16:36:31
ഇൻ ഗോഡ് വി ട്രസ്റ് എന്ന് വിശ്വസിക്കുന്ന അമേരിക്ക ഉള്ളവൻ ഇല്ലാത്തവന് കൊടുക്കുക
എന്ന ബൈബിൾ വചനം പാലിക്കണം. ജോലി ചെയ്തവനും വെറുതെ ഇരിക്കുന്നവനും ഒരേ പോലെ
ആനുകൂല്യം ലഭിക്കുമ്പോൾ ഇച്ചിരി വിഷമം
തോന്നും. ശ്രീ മണ്ണിക്കരോട് ഈ  ലേഖനത്തിൽ  ഒബാമ കെയറിനെ കുറിച്ച് നന്നായി വിസ്ഥരിച്ചിട്ടുണ്ട്.
Observer 2017-04-03 17:01:55
എഴുതിയത് പുത്തൻകുരിശ് അടി മണ്ണിക്കരോട്ടിന്. ഇതെന്തു കാലമാടാ ?
നാരദൻ 2017-04-03 19:27:11
എന്തായാലും കാലമാടൻ ജെയിംസ് അങ്ങനെ എഴുതിയത് ശരിയായില്ല.  നടന്നു പോയപ്പോൾ ഒരു തോഴി, കൊണ്ടത് മറ്റൊരാൾക്ക് . വെള്ളം അടിച്ചിട്ട് ഓരോ അവന്മാരിരുന്ന അഭിപ്രായം എഴുതി വിടും.അപ്പോൾ വൈരാഗ്യം ഉള്ളവരുടെ പേര് പുറത്തു വരും . എന്തൊരു കാലമാടാ! 

Jack Daniel 2017-04-03 20:20:51
വെള്ളം അടിക്കുന്നവർക്കും തലക്ക് സ്ഥിരതയില്ലാത്തവർക്കും ഒബാമകെയർ കണ്ടമാനം പൈസ ചിലവാക്കി അമേരിക്കൻ ഇക്കോണമി തകരാറിലാക്കി. ജെയിംസ് മാത്യുവിനെ ഒബാമകെയറിൽ നിന്ന് പുറത്താക്കണം . സബ്സീഡി  മേടിച്ചിട്ട് വെള്ളം അടിക്കുന്നോ? . ഞാൻ പോലും അങ്ങനെ ചെയ്യില്ല 

Disscussion Liker 2017-04-03 23:26:50
They are all writing likers, some belong to Houston writer society  and some belong to houston writers club. There is not much difference with writers club or writers society. There are some good writers and at the same time senseless illitrate writers also. Especially in writers club they are really for award and ponnadas collection only. Some times club star will be up and other times club star is down and society will be up. But in terms of meetings, discipline, justice side society side is fair. writers club give chances to their prominent leaders and cub founders only. Most of the times there is no proper management or justice their (The people says). 70 points for society and 30 points for club. Any way both discussion groups are not so great. Some think better than nothing. 
Newyorker 2017-04-04 07:44:27
ഈ തോന്ന്യവാസം ഏതു സംഘടനയിൽപ്പെട്ട ആളാണ്?
Discussion Liker 2017-04-04 08:47:02
അങ്ങനെ പ്രത്യേക സംഘടന ഒന്നും ഇല്ല ഒരു തോന്നിയവാസ ജീവിതം അത്രേ ഉള്ളു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക