Image

പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല; മഞ്ജു വാര്യര്‍

Published on 02 April, 2017
പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല; മഞ്ജു വാര്യര്‍


മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക് ഓഫ് എന്ന ചിത്രത്തെ പുകഴ്ത്തി നടി മഞ്ജു വാര്യര്‍. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചെന്നും പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ലെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ടേക്ക് ഓഫിനെ ഒറ്റവാക്കില്‍ ഉജ്ജ്വലം എന്നുവിശേഷിപ്പിക്കാം. ഈ സിനിമ മലയാളത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നു. ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്‌ബോള്‍ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു.

പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണന്‍ എന്ന ഫിലിംമേക്കര്‍ എല്ലാം അംശങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു.

ഈ ചിത്രമൊരുക്കാന്‍ മുന്നില്‍ നിന്ന നിര്‍മാതാവ് ആന്റോ ജോസഫും അഭിനന്ദനം അര്‍ഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക