മമ്മൂട്ടി എന്ന വ്യക്തിയോട് വെറുപ്പ് തോന്നുന്നു എന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായതോടെ നടനും സംവിധായകനുമായ പത്മകുമാര്‍ വിശദീകരണവുമായി രംഗത്ത്. വല്ലപ്പോഴെങ്കിലും മനസില്‍ തങ്ങി നില്ക്കുന്ന കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താനെങ്കിലും ചെയ്യണമെന്ന അപേക്ഷ മാത്രമായിരുന്നു മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലക്ഷ്യമെന്ന് സംവിധായകന് വ്യക്തമാക്കി. മമ്മൂട്ടി എന്ന വ്യക്തിയോട് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ സംവിധായകന് പോസ്റ്റ് പിന്‍വലിച്ചിരുന്നു.
ലോകം അറിയേണ്ട നടന് മാജിക്കുകാരനെ പോലെ ജനങ്ങള്‍ക്ക് മുമ്പില്‍ കണ്കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല, കര്‍മ്മംകൊണ്ട് മലയാളത്തെ ലോകവേദിയില്‍ എത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.