Image

ഓസ്‌ട്രേലിയയില്‍ മലയാള ചിത്രം 'ടേക്ക് ഓഫ്’ പ്രദര്‍ശനത്തിന്

Published on 02 April, 2017
ഓസ്‌ട്രേലിയയില്‍ മലയാള ചിത്രം 'ടേക്ക് ഓഫ്’ പ്രദര്‍ശനത്തിന്

മെല്‍ബണ്‍: നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ജീവിതകഥ യാഥാര്‍ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുന്ന മലയാള ചിത്രം 'ടേക്ക് ഓഫ്’ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശനത്തിന് എത്തുന്നു. മെല്‍ബണിലെ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയായ നന്മ ഇന്റര്‍നാഷണലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. 

ഏപ്രില്‍ രണ്ടിന് മെല്‍ബണിലെ ഫൗണ്ടന്‍ ഗേറ്റ് വില്ലേജ് സിനിമയില്‍ വൈകുന്നേരം 6.30നും വെരിബി വില്ലേജ് സിനിമയില്‍ 6.30നും ഏപ്രില്‍ എട്ടിന് വൈകുന്നേരം അഞ്ചിന് സൗത്ത് ബാങ്ക് ബാക്ക്‌ലോട്ട് സിനിമയിലും 23ന് മെല്‍ബണിലെ ക്ലയിറ്റണ്‍ മൊണാഷ് യൂണിയന്‍ സിനിമയില്‍ മൂന്നിനും ആറിനും ഒന്പതിനും ക്രെഗിബണ്‍ യൂണൈറ്റഡ് സിനിമയില്‍ വൈകുന്നേരം 6.30നുമാണ് പ്രദര്‍ശനം. 

വിദേശത്തു പോയി നിരവധി കുടുംബങ്ങളെ സാന്പത്തികമായി രക്ഷപെടുത്തിയ നഴ്‌സുമാര്‍ അനുഭവിക്കേണ്ടിവന്ന യാതനകളുടെയും വേദനകളുടെയും ചലച്ചിത്ര ആവിഷ്‌കാരമാണ് ടേക്ക് ഓഫ്. സ്ത്രീകളുടെ പ്രാധാന്യം വിളിച്ചോതുന്ന ഒരു ചലച്ചിത്രം കൂടിയാണിത്. രാജേഷ് പിള്ള സിനിമയ്ക്കു വേണ്ടി ആന്റോ ജോസഫ് നിര്‍മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

സിനിമയുടെ ടിക്കറ്റിനും റിസര്‍വേഷനും റോഷന്‍ സുധീഷ്, സജി, ജിപ്‌സന്‍ എന്നിവരെ 0416 465908, 0422249718, 0401615829 എന്നീ നന്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക