Image

ഇറ്റലിയില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി

ജോര്‍ജ് ജോണ്‍ Published on 02 April, 2017
ഇറ്റലിയില്‍ സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി
ഫ്രാങ്ക്ഫര്‍ട്ട്-റോം: ഇറ്റലിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാസത്തില്‍ മൂന്ന് ദിവസം ആര്‍ത്തവ അവധി പ്രഖ്യാപിച്ചു. ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ ഈ നിയമം പാസാക്കിയതോടെ മാസത്തില്‍ മൂന്ന് ദിവസം വീതം ഇനി മുതല്‍ സ്ത്രീകള്‍ക്ക് അവധി ലഭിക്കും.

ആര്‍ത്തവ കാലത്തെ സ്ത്രീകളുടെ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് അവധി നല്‍കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം
ആര്‍ത്തവത്തിനുള്ള അവധിയും നല്‍കും. തീരുമാനം നടപ്പാക്കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.

അതേസമയം, ഈ തീരുമാനം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. പുതിയ നയം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുമ്പ്
കമ്പനികള് രണ്ട് വട്ടം ചിന്തിക്കുമെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക