Image

കല കുവൈറ്റ് ബാലകലാമേള മേയ് അഞ്ചിന്

Published on 02 April, 2017
കല കുവൈറ്റ് ബാലകലാമേള മേയ് അഞ്ചിന്


      കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ബാലകലാമേള 2017 മേയ് അഞ്ചിന് (വെള്ളി) അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കും. 

പത്തോളം സ്‌റ്റേജുകളിലായി കുവൈത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, ഗ്രൂപ്പ് ഡാന്‍സ്, പ്രച്ഛന്ന വേഷം, കവിതാപാരായണം, പ്രസംഗം, ശാസ്ത്രീയ സംഗീതം, ലളിതഗഗാനം, മോണോആക്ട് തുടങ്ങിയ സ്‌റ്റേജിനങ്ങള്‍ക്ക് പുറമെ രചനാ മത്സരങ്ങളും മേളയുടെ ഭാഗമായിരിക്കും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്‌കൂളിന് എവര്‍ റോളിംഗ് ട്രോഫിയും കലാതിലകം, കലാ പ്രതിഭ എന്നിവ നേടുന്നവര്‍ക്ക് സ്വര്‍ണമെഡലും സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മേയ് 19ന് നടക്കുന്ന കല കുവൈറ്റ് മെഗാ പരിപാടിയായ മയൂഖം 2017ല്‍ വിതരണം ചെയ്യും.

ബാലകലാമേള 2017 ന്റെ നടത്തിപ്പിനായി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ വി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് www.kalakuwait.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

വിവരങ്ങള്‍ക്ക്: 66015200, 97262978, 60778686, 96639664, 50292779, 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക